“ബുള്ളറ്റ് ട്രയിനൊന്നും വേണ്ട; നിലവിലുള്ള തീവണ്ടികള്‍ യാത്രായോഗ്യമാക്കൂ”; മോദിയോട് ബിജെപി നേതാവ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ പഞ്ചാബ് ആരോഗ്യമന്ത്രിയുമായ ലക്ഷ്മി കാന്ത ചൗള. സരയു – യമുന എക്‌സ്പ്രസ് ട്രയിനില്‍ യാത്ര ചെയ്തപ്പോഴുണ്ടായ അസൗകര്യം ചൂണ്ടി കാണിച്ചാണ് ലക്ഷ്മി കാന്ത പ്രതികരിച്ചത്.

10 മണിക്കൂറോളമാണ് യാത്ര തടസപ്പെട്ട് വഴിയില്‍ കിടക്കേണ്ടി വന്നത്. ആരും ഇതിനെ കുറിച്ച്‌ മുന്നറിയിപ്പ് ഒന്നും നല്‍കിയില്ല. ഇത്രയേറെ സമയം ട്രയിനില്‍ അധികം ചെലവഴിക്കേണ്ടി വരുമ്പോള്‍ ഭക്ഷണം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നില്ലയെന്നുമാണ് പരാതി. ബുള്ളറ്റ് ട്രയിനൊന്നും വേണ്ട നിലവിലുള്ളത് യാത്രായോഗ്യമാക്കൂ. അവര്‍ പറഞ്ഞു. ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലൊന്നും വിളിച്ചിട്ട് കിട്ടിയില്ല. മന്ത്രിക്ക് ഇമെയില്‍ സന്ദേശമയച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല അവര്‍ വ്യക്തമാക്കി.

   സാമ്പത്തികമായി ഉയര്‍ന്നവരാണ് സാധാരണ ശതാബ്ദി രാജധാനി എക്‌സ്പ്രസിലൊക്കെ യാത്ര ചെയ്യുന്നത്. ഇതിന്‍റെ അവസ്ഥ തന്നെ ശോചനീയമാകുമ്പോള്‍ പാവപ്പെട്ടവരും സൈനികരും തൊഴിലാളികളുടെയും യാത്ര എപ്രകാരമായിരിക്കും – അവര്‍ ചോദിച്ചു. വീഡിയോയിലൂടെയാണ് കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ലക്ഷ്മി കാന്ത ചൗള രംഗത്ത് വന്നത്.
prp

Related posts

Leave a Reply

*