ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ പഞ്ചാബ് ആരോഗ്യമന്ത്രിയുമായ ലക്ഷ്മി കാന്ത ചൗള. സരയു – യമുന എക്സ്പ്രസ് ട്രയിനില്‍ യാത്ര ചെയ്തപ്പോഴുണ്ടായ അസൗകര്യം ചൂണ്ടി കാണിച്ചാണ് ലക്ഷ്മി കാന്ത പ്രതികരിച്ചത്.
10 മണിക്കൂറോളമാണ് യാത്ര തടസപ്പെട്ട് വഴിയില്‍ കിടക്കേണ്ടി വന്നത്. ആരും ഇതിനെ കുറിച്ച് മുന്നറിയിപ്പ് ഒന്നും നല്‍കിയില്ല. ഇത്രയേറെ സമയം ട്രയിനില്‍ അധികം ചെലവഴിക്കേണ്ടി വരുമ്പോള്‍ ഭക്ഷണം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നില്ലയെന്നുമാണ് പരാതി. ബുള്ളറ്റ് ട്രയിനൊന്നും വേണ്ട നിലവിലുള്ളത് യാത്രായോഗ്യമാക്കൂ. അവര്‍ പറഞ്ഞു. ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലൊന്നും വിളിച്ചിട്ട് കിട്ടിയില്ല. മന്ത്രിക്ക് ഇമെയില്‍ സന്ദേശമയച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല അവര്‍ വ്യക്തമാക്കി.