തൊഴില്‍ മേഖലകളില്‍ മിനിമം വേതനം നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: തൊഴില്‍ മേഖലകളില്‍ മിനിമം വേതനം നടപ്പിലാക്കാന്‍ പാര്‍ലമെന്‍റ് സ്ഥിരം തൊഴില്‍ സമിതിയുടെ ശുപാര്‍ശ. സംഘടിത അസംഘടിത വ്യത്യാസമില്ലാതെ എല്ലാ തൊഴില്‍ മേഖലകളിലും മിനിമം വേതനം ഏര്‍പ്പെടുത്താനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിര്‍ദ്ദേശം നടപ്പിലാക്കാത്തവര്‍ക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്താനും നിര്‍ദ്ദേശമുണ്ട്.

തൊഴില്‍ മേഖലയില്‍ അനുഭവ പരിചയം ഉള്ളവര്‍ക്കും പുതുമുഖങ്ങള്‍ക്കും ഒരേ വേതനം നല്‍കരുത്. അനുഭവ പരിചയമുള്ളവരെ പ്രത്യേകമായ് പരിഗണിക്കണം. ഏതു ജോലിയായാലും എട്ടു മണിക്കൂറില്‍ കൂടുതല്‍ പണിയെടുപ്പിക്കാന്‍ പാടില്ലെന്നും, മിനിമം വേതനം എല്ലാ അഞ്ചു വര്‍ഷത്തിലും പരിഷ്‌കരിക്കണമെന്നുമാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇതുകൂടാതെ വിവിധ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കാന്‍ കേന്ദ്രത്തെ ചട്ടത്തില്‍ ചുമതലപ്പെടുത്തുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചട്ടം അംഗീകരിക്കപ്പെടും എന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്.

prp

Related posts

Leave a Reply

*