പുതുവത്സര ആഘോഷം; തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും പൊലീസ് പരിശോധന ശക്തമാക്കി

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും പൊലീസ് പരിശോധന ശക്തമാക്കി. ആര്‍പിഎഫും കേരള പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്.

ക്രിസ്മസ് പുതുവത്സര സീസണ്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തേക്ക് വന്‍തോതിതില്‍ വിദേശമദ്യമുള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കി നടത്തുന്നത്.

കര്‍ണ്ണാടക, ഗോവ എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ വടക്കന്‍ മേഖലയിലേക്ക് ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തുന്നത്. മാത്രമല്ല, അതിര്‍ത്തി ജില്ലയായ കാസര്‍ഗോഡ് 24 മണിക്കൂറും പരിശോധന നടത്താനാണ് തീരുമാനം.

 

prp

Related posts

Leave a Reply

*