തൊഴില്‍ മേഖലകളില്‍ മിനിമം വേതനം നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: തൊഴില്‍ മേഖലകളില്‍ മിനിമം വേതനം നടപ്പിലാക്കാന്‍ പാര്‍ലമെന്‍റ് സ്ഥിരം തൊഴില്‍ സമിതിയുടെ ശുപാര്‍ശ. സംഘടിത അസംഘടിത വ്യത്യാസമില്ലാതെ എല്ലാ തൊഴില്‍ മേഖലകളിലും മിനിമം വേതനം ഏര്‍പ്പെടുത്താനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിര്‍ദ്ദേശം നടപ്പിലാക്കാത്തവര്‍ക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്താനും നിര്‍ദ്ദേശമുണ്ട്. തൊഴില്‍ മേഖലയില്‍ അനുഭവ പരിചയം ഉള്ളവര്‍ക്കും പുതുമുഖങ്ങള്‍ക്കും ഒരേ വേതനം നല്‍കരുത്. അനുഭവ പരിചയമുള്ളവരെ പ്രത്യേകമായ് പരിഗണിക്കണം. ഏതു ജോലിയായാലും എട്ടു മണിക്കൂറില്‍ കൂടുതല്‍ പണിയെടുപ്പിക്കാന്‍ പാടില്ലെന്നും, മിനിമം വേതനം എല്ലാ അഞ്ചു […]

മുത്തലാഖ് ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കാനുള്ള ബില്‍  ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.മുത്തലാഖ് ചൊല്ലുന്നത് കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമാണ് ബില്ല്.  മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള 1986 ലെ സംരക്ഷണ അവകാശനിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുത്തലാഖ് ചൊല്ലപ്പെടുന്ന ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരേ നിയമസഹായം തേടുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്യാമെന്നും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്. അതേസമയം മുത്തലാഖ് നിരോധന ബില്ലിനെതിരെ മുസ്ലീം ലീഗ് രംഗത്തെത്തിയിട്ടുണ്ട്. ബില്ല് അപ്രായോഗികമാണെന്നും ബില്ലിലെ വ്യവസ്ഥയില്‍ വൈരുധ്യമുണ്ടെന്നും യാതൊരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍കൊണ്ടുവരുന്നതെന്നുമാണ് അവരുടെ […]

തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ മോദി.

ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പിക്കുണ്ടായ തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റ് സമ്മേളനത്തിനെത്തിയ മോദി കാറില്‍ നിന്നിറങ്ങിയ ഉടനെ മാധ്യമപ്രവര്‍ത്തകരോട് നമസ്തേ പറഞ്ഞതിന് ശേഷമാണ് വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ചത്. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുകയായിരുന്നു. 182 അംഗ സീറ്റില്‍ 105 സീറ്റ് നേടിയാണ് ബി.ജെ.പി ഗുജറാത്തില്‍ അധികാരം നിലനിറുത്തിയത്. ഹിമാചലില്‍ പക്ഷെ വ്യക്തമായ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്.

പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനം ഇന്നുമുതല്‍

ദില്ലി: പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനം ഇന്ന് ആരംഭിക്കും. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സമ്മേളനം നീണ്ട് പോവുകയായിരുന്നു. 14 ദിവസമാണ് സഭ സമ്മേളിക്കുക. സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. പാകിസ്താനുമായി ചേര്‍ന്ന് ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശ്രമിച്ചെന്ന പ്രധാനമന്ത്രിയുടെ ആരോപണവും ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച പക്ഷപാതപരമായ നിലപാടും സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്ക് വഴിവെച്ചേക്കും. […]

പാര്‍ലമെ​ന്‍റി​​ന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ

ന്യൂഡല്‍ഹി: പാര്‍ലമെ​ന്‍റി​​ന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ച്​ വരെ നടന്നേക്കുമെന്ന്​ റിപ്പോര്‍ട്ട്​.  സാധാരണ നവംബറില്‍ തുടങ്ങി ആറാഴ്ച നീണ്ടു നില്‍ക്കുന്നതാണ്  പാര്‍ലമെന്‍റിന്‍റെ  ശൈത്യകാല സമ്മേളനം. എന്നാല്‍, കേന്ദ്രം ഇതുവരെ തീയതി തീരുമാനിച്ചിരുന്നില്ല. ഒടുവില്‍ ഇക്കാര്യം ഉന്നയിച്ച്‌ പ്രതിപക്ഷം ആരോപണം ശക്തമാക്കിയതോടെയാണ്13 ദിവസത്തേക്ക് വെട്ടിച്ചുരുക്കി സമ്മേളനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം പാര്‍ലമെ​ന്‍റി​​ന്‍റെ ശീതകാല സമ്മേളനം നവംബര്‍ 16ന് തുടങ്ങി ഒരു മാസത്തോളം നീണ്ടുനിന്നിരുന്നു. എന്നാല്‍ ഇത്തവണ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി തങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ […]

പാര്‍ലമെന്റില്‍ നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ഇന്ന് ചര്‍ച്ച നടന്നേക്കും

പാര്‍ലമെന്റില്‍ നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ഇന്ന് ചര്‍ച്ച നടന്നേക്കും. ചോദ്യോത്തരവേളയില്‍