തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ മോദി.

ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പിക്കുണ്ടായ തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

പാര്‍ലമെന്‍റ് സമ്മേളനത്തിനെത്തിയ മോദി കാറില്‍ നിന്നിറങ്ങിയ ഉടനെ മാധ്യമപ്രവര്‍ത്തകരോട് നമസ്തേ പറഞ്ഞതിന് ശേഷമാണ് വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ചത്.

വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുകയായിരുന്നു. 182 അംഗ സീറ്റില്‍ 105 സീറ്റ് നേടിയാണ് ബി.ജെ.പി ഗുജറാത്തില്‍ അധികാരം നിലനിറുത്തിയത്. ഹിമാചലില്‍ പക്ഷെ വ്യക്തമായ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്.

prp

Related posts

Leave a Reply

*