ഇതര സംസഥാന മാമ്പഴങ്ങളില്‍ ഹോര്‍മോണിന്‍റെ അമിത സാന്നിധ്യമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത മാമ്പഴക്കാലത്ത് കേരളത്തിലെത്താനിരിക്കുന്ന ഇതര സംസഥാന മാമ്പഴങ്ങളില്‍ ഹോര്‍മോണിന്‍റെ അമിത സാന്നിധ്യം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. തമിഴ്നാട്, ആന്ധ്ര ഭക്ഷ്യസുരക്ഷാവിഭാഗങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്     ലഭിച്ചിരിക്കുന്നത്. പ്ലാന്‍റ് ഗ്രോത്ത്  റെഗുലേറ്റര്‍ (പി.ജി.ആര്‍.) ഇനങ്ങളില്‍പ്പെടുന്ന ഹോര്‍മോണുകള്‍. അമിതമായി ഉപയോഗിച്ച മാമ്പഴമാണ് കേരളത്തില്‍ വരാന്‍ ഇരിക്കുന്നത് എന്നാണ് വിവരം.

തമിഴ്നാട്ടിലും ആന്ധ്രയിലും ഇപ്പോള്‍ വിപണിയിലുള്ള മാമ്പഴങ്ങളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കാല്‍സ്യം കാര്‍ബൈഡ്, എത്തറാല്‍ എന്നീ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ചെടികള്‍ക്ക് സമ്പൂര്‍ണ വളര്‍ച്ച എത്തുന്നതിനും ഫലവര്‍ഗങ്ങളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് പഴത്തോട്ടങ്ങളില്‍ കൃത്രിമമായി ഉണ്ടാക്കിയ പി.ജി.ആര്‍  ഹോര്‍മോണ്‍ ഉപയോഗിക്കുന്നത്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള കെമിക്കലുകളായ ഇവ ഗര്‍ഭാവസ്ഥയില്‍ ജനിതക തകരാറുകള്‍, കാഴ്ചശക്തി കുറയല്‍, അമിത ക്ഷീണം തുടങ്ങിയ അവസ്ഥയിലേക്ക് നയിക്കുന്നതാണ് എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്

prp

Related posts

Leave a Reply

*