പാര്‍ലമെ​ന്‍റി​​ന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ

ന്യൂഡല്‍ഹി: പാര്‍ലമെ​ന്‍റി​​ന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ച്​ വരെ നടന്നേക്കുമെന്ന്​ റിപ്പോര്‍ട്ട്​.  സാധാരണ നവംബറില്‍ തുടങ്ങി ആറാഴ്ച നീണ്ടു നില്‍ക്കുന്നതാണ്  പാര്‍ലമെന്‍റിന്‍റെ  ശൈത്യകാല സമ്മേളനം. എന്നാല്‍, കേന്ദ്രം ഇതുവരെ തീയതി തീരുമാനിച്ചിരുന്നില്ല. ഒടുവില്‍ ഇക്കാര്യം ഉന്നയിച്ച്‌ പ്രതിപക്ഷം ആരോപണം ശക്തമാക്കിയതോടെയാണ്13 ദിവസത്തേക്ക് വെട്ടിച്ചുരുക്കി സമ്മേളനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷം പാര്‍ലമെ​ന്‍റി​​ന്‍റെ ശീതകാല സമ്മേളനം നവംബര്‍ 16ന് തുടങ്ങി ഒരു മാസത്തോളം നീണ്ടുനിന്നിരുന്നു. എന്നാല്‍ ഇത്തവണ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി തങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കുമെന്ന് കരുതിയാണ് പാര്‍ലമെന്‍റ് വിളിക്കാത്തതെന്നാണ് പ്രതിപക്ഷ ആരോപണം.

പാര്‍ലമെന്‍റിനെ​ അഭിമുഖീകരിക്കാന്‍ മോദിക്ക് ധൈര്യമില്ലാത്തതിനാലാണ് സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്നും ശൈത്യകാല സമ്മേളനം മോദി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ആരോപിച്ചിരുന്നു. അതേസമയം, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സമ്മേളനം വിളിക്കാത്തതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇരുസംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഡിസംബര്‍ 18നാണ് പുറത്തുവരുന്നത്.

prp

Related posts

Leave a Reply

*