റെയില്‍വേയുടെ മൊബൈല്‍ കണക്ഷനുകള്‍ ജിയോയിലേക്ക് മാറ്റുന്നു

ചെന്നൈ: ജനുവരി ഒന്ന് മുതല്‍ റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ കണക്ഷനുകള്‍ ജിയോയിലേക്ക് മാറും. കഴിഞ്ഞ ആറ് വര്‍ഷമായി എയര്‍ടെല്ലായിരുന്നു റെയില്‍വേയുടെ സേവനം നല്‍കിയിരുന്നത്. വര്‍ഷം 100 കോടി രൂപ വരെയാണ് എയര്‍ടെല്‍ ബില്ലാകുന്നത്.

1.95 ലക്ഷം കണക്ഷനുകളാണ് റെയില്‍വേയ്ക്കുളളത്. ജിയോയുടെ പുതിയ പാക്കേജ് പ്രകാരം ബില്‍ തുക 35 ശതമാനം കുറയുമെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേയുടെ ജീവനക്കാരെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പാക്കേജുകള്‍ നടപ്പാക്കുക.

prp

Related posts

Leave a Reply

*