ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ഗതാഗത തടസം ഉണ്ടായി. ഹരിപ്പാടിനും കരുവാറ്റയ്ക്കുമിടയില്‍ തീരദേശ റെയില്‍പാതയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം.

മംഗളൂരു – തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ് കടന്നു വരുന്നതിന് അല്‍പം മുമ്പാണ് മരം വീണത്. തുടര്‍ന്ന് ട്രെയിന്‍ രണ്ട് മണിക്കൂറോളം പിടിച്ചിട്ടു. ഗതാഗതം പുന:രാരംഭിച്ചെങ്കിലും ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. വീണം മരം എടുത്തുമാറ്റാനുള്ള പരിശ്രമത്തിലാണ് ജീവനക്കാര്‍.

 

 

prp

Related posts

Leave a Reply

*