കടലുണ്ടിയില്‍ മരം വീണ്​ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്​: കടലുണ്ടിക്കടുത്ത്​ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി. രാവിലെ 6.15ഒാടെയാണ്​ കോഴിക്കോട്​ ഭാഗത്തേക്കുള്ള ട്രാക്കില്‍ മരം വീണത്.

ഇതേ തുടര്‍ന്ന്​ കോഴിക്കോട്​ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകുകയാണ്​. കടലുണ്ടിക്കും ഫറൂഖിനുമിടയില്‍ സിംഗിള്‍ ലൈനില്‍ ഭാഗികമായി ട്രെയിനുകള്‍ കടത്തിവിടുന്നു.

ലൈന്‍ ശരിയാവാന്‍ സമയമെടുക്കുമെന്നാണ്​ സൂചന. ഇലക്​ട്രിക്​ ലൈനിനും കേടുപാടുപ്പറ്റിയിട്ടുണ്ട്​. ട്രെയിന്‍ ഗതാഗതം സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്​.

prp

Related posts

Leave a Reply

*