റെയില്‍പാളം മുറിഞ്ഞുപോയി; ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

കോഴിക്കോട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ ഒരു കഷ്ണം പാളം മുറിഞ്ഞുപോയതായി കണ്ടതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ഗതാഗതം നിര്‍ത്തിവച്ചു.

19578 നമ്പര്‍ ജാംനഗര്‍-തിരുനെല്‍വേലി എക്സ്പ്രസ് മൂന്ന് കമ്പാര്‍ട്ടുമെന്‍റുകള്‍ കടന്നുപോകുമ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.  റെയില്‍ പാളത്തിന്‍റെ ഒരു കഷണം മുറിഞ്ഞുപോയതായി കണ്ടെത്തുകയായിരുന്നു.

വലിയൊരു അപകടത്തില്‍നിന്നു രക്ഷപ്പെട്ടതായാണ് വിലയിരുത്തല്‍. ഇതോടെ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. മംഗലാപുരം ഭാഗത്തേക്കുള്ള പാതയില്‍ തകരാറില്ലാത്തതിനാല്‍ ആ ഭാഗത്തേക്ക് ഗതാഗതം മുടങ്ങില്ല.

 

 

prp

Related posts

Leave a Reply

*