ഷൊര്‍ണൂര്‍: ചെന്നൈ-മംഗലാപുര൦ സൂപ്പര്‍ഫാസ്റ്റ് മെയില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. 12601 നമ്പര്‍ ട്രെയിനാണ് പാളം തെറ്റിയത്. ഷൊര്‍ണൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചു. പാര്‍സല്‍ വാനും, എസ്.എല്‍.ആര്‍ കോച്ചുമുള്‍പ്പെട്ട രണ്ട് ബോഗികളാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. ഈ ബോഗികളില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ ആര്‍ക്കും ഗുരുതര പരിക്കുകള്‍ സംഭവിച്ചിട്ടില്ല. പാലക്കാട് ഭാഗത്തു നിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള യാര്‍ഡിന് സമീപമാണ് പാളം തെറ്റിയത്. പാളത്തിന് അരികിലെ ഇലക്‌ട്രിക് പോസ്റ്റുകള്‍ […]
Tag: shornur
തൃശൂര്‍ ഷൊര്‍ണൂര്‍ റൂട്ടില്‍ നവംബര്‍ 1 മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
ഷൊര്‍ണൂര്‍: തൃശൂര്‍ ഷൊര്‍ണൂര്‍ റെയില്‍ പാതയില്‍ നവംബര്‍ 1 മുതല്‍ 15 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം. വടക്കാഞ്ചേരി, മുളങ്കുന്നത്തുക്കാവ് റെയില്‍വേ സ്റ്റേഷനുകളില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ഏതാനും ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നവംബര്‍ 1, 3, 4, 5, 8, 10, 11, 12, 15 എന്നീ ദിവസങ്ങളാണു ട്രെയിന്‍ ഗതാഗതം പുനക്രമീകരിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഏതാനും ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 56605 കോയമ്പത്തൂര്‍ തൃശൂര്‍ പാസഞ്ചറും 56603 തൃശൂര്‍ […]
ഷൊര്‍ണൂരില്‍ അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ ഉണ്ണി എന്നയാളുടെ ഭാര്യ ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18) എന്നിവരേയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പാലക്കാട് തൃത്താല ആലൂരിലാണ് ഹേമാംബികയും മകനും താമസിച്ചിരുന്നത്. നായാടി കോളനിയിലുള്ളത് ഇവരുടെ ഭര്‍ത്താവിന്‍റെ കുടുംബവീടാണ്. ഈ വീടിനോട് ചേര്‍ന്നുകിടക്കുന്ന മറ്റൊരു വീട്ടിലാണ് ഹേമാംബികയേയും മകനെയും ആത്മഹത്യ ചെയ്ത നിലയില്‍ […]
റെയില്‍പാളം മുറിഞ്ഞുപോയി; ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു
കോഴിക്കോട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ ഒരു കഷ്ണം പാളം മുറിഞ്ഞുപോയതായി കണ്ടതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ഗതാഗതം നിര്‍ത്തിവച്ചു. 19578 നമ്പര്‍ ജാംനഗര്‍-തിരുനെല്‍വേലി എക്സ്പ്രസ് മൂന്ന് കമ്പാര്‍ട്ടുമെന്‍റുകള്‍ കടന്നുപോകുമ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. റെയില്‍ പാളത്തിന്‍റെ ഒരു കഷണം മുറിഞ്ഞുപോയതായി കണ്ടെത്തുകയായിരുന്നു. വലിയൊരു അപകടത്തില്‍നിന്നു രക്ഷപ്പെട്ടതായാണ് വിലയിരുത്തല്‍. ഇതോടെ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. മംഗലാപുരം ഭാഗത്തേക്കുള്ള പാതയില്‍ തകരാറില്ലാത്തതിനാല്‍ ആ ഭാഗത്തേക്ക് ഗതാഗതം മുടങ്ങില്ല.
ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍
ഷൊര്‍ണൂര്‍: ഭാരതപ്പുഴക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലാകുന്നു. ക്രമാതീതമായ തോതില്‍ പാലത്തിനടിയിലെ മണലും മണ്ണും ഒലിച്ചുപോയി റെയില്‍ പാലങ്ങളുടെ തൂണുകളുടെ ഏറ്റവും അടിഭാഗത്തെ പില്ലറുകള്‍ തറനിരപ്പില്‍ നിന്നും പുറത്ത് കാണുന്ന സ്ഥിതിയിലാണിപ്പോഴുള്ളത്. ‘പൈലിംഗ്’ നടത്തി ഏറ്റവും ഉറപ്പുള്ള പ്രതലം വരെ താഴ്ത്തി സ്ഥാപിക്കുന്ന പില്ലറുകള്‍ പുറത്ത് കാണുന്നത് തൂണുകളുടെ ബലത്തെ ഏറെ ഗുരുതരമായി ബാധിക്കുന്നതാണ്. അനിയന്ത്രിതമായ മണലെടുപ്പ് മൂലം പാലങ്ങളുടെ തൂണുകളുടെ അടിയില്‍ നിന്നും മീറ്ററുകളോളം താഴ്ച്ചയില്‍ മണലും മണ്ണും പോയിരുന്നു. അപ്പോഴാണ് തൂണുകളുടെ അടിത്തറ […]





