ചെന്നൈ-മംഗലാപുരം മെയില്‍ ഷൊര്‍ണൂരില്‍ പാളം തെറ്റി

ഷൊര്‍ണൂര്‍: ചെന്നൈ-മംഗലാപുര൦ സൂപ്പര്‍ഫാസ്റ്റ് മെയില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. 12601 നമ്പര്‍ ട്രെയിനാണ് പാളം തെറ്റിയത്. ഷൊര്‍ണൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചു.

പാര്‍സല്‍ വാനും, എസ്.എല്‍.ആര്‍ കോച്ചുമുള്‍പ്പെട്ട രണ്ട് ബോഗികളാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. ഈ ബോഗികളില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ ആര്‍ക്കും ഗുരുതര പരിക്കുകള്‍ സംഭവിച്ചിട്ടില്ല.

പാലക്കാട് ഭാഗത്തു നിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള യാര്‍ഡിന് സമീപമാണ് പാളം തെറ്റിയത്. പാളത്തിന് അരികിലെ ഇലക്‌ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ഭാഗങ്ങളിലേക്കുള്ള ട്രെയിന്‍ ഗതാഗതം മുടങ്ങി. എന്നാല്‍, ഈ തടസം തൃശൂര്‍ – പാലക്കാട് റൂട്ടിനെ ബാധിച്ചിട്ടില്ല. സിഗ്നല്‍ സംവിധാനം തകരാറിലായതിനാല്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്.

ബ്രേക്ക് അപ് വാന്‍ ഉള്‍പ്പെടെ അടിയന്തിര സംവിധാനങ്ങള്‍ ഷൊര്‍ണൂരില്‍ തന്നെ ഉള്ളതിനാല്‍ രണ്ട് മണിക്കൂറിനകം തകാരാര്‍ പരിഹരിച്ച്‌ ഗതാതതം പുനരാരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

prp

Related posts

Leave a Reply

*