എറണാകുളത്ത് അറുപതുകാരി വെട്ടേറ്റു മരിച്ച നിലയില്‍

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ അറുപതുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്‍റെ ഭാര്യ മോളിയാണ് മരിച്ചത്.

മാനസിക വൈകല്യമുള്ള മകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി കൊലപാതകം നടന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ മൊഴിയാണ് മകനില്‍ നിന്നും പൊലീസിന് ലഭിക്കുന്നത്.

സംഭവസ്ഥലം പോലീസ് പരിശോധിക്കുകയാണ്. സമീപവാസികളെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരം ലഭിച്ചിട്ടില്ല.

 

 

prp

Related posts

Leave a Reply

*