നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

എറണാകുളം: നടന്‍ കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക 68) അന്തരിച്ചു. സിനിമാ ഷൂട്ടിംഗിനിടെ സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സത്യന്‍ അന്തിക്കാടിന്‍റെ ചിതിരമായ ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു അദ്ദേഹം വീണത്. തുടര്‍ന്ന് കുഞ്ഞുമഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. നൂറലിധികം സിനിമയില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ് ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ബോയ് ആയിട്ടാണ് ചലചിത്ര ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകളില്‍ കുഞ്ഞുമുഹമ്മദ് ചെറിയ വേഷത്തില്‍ […]

ഇന്ന്‍ മുതല്‍ ഒക്ടോബര്‍ 6 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

എറണാകുളം: എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഒക്ടോബര്‍ ആറു വരെ ചൊവ്വ, ശനി,ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. റദ്ദാക്കിയ ട്രെയിനുകള്‍: 16305 എറണാകുളം- കണ്ണൂര്‍ ഇന്‍റര്‍സിറ്റി 16306 കണ്ണൂര്‍- എറണാകുളം ഇന്‍റര്‍സിറ്റി 56362 കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍ 56363 നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍ 56370 എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ 56373 ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍ 56374 തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ 56375 ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ ബദല്‍ ക്രമീകരണങ്ങള്‍ […]

നാളെ മുതല്‍ കേരളത്തിലെ ട്രെയിനുകള്‍ക്ക് പുതിയ സമയക്രമം

എറണാകുളം: കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെ മുതല്‍ മാറ്റം വരുന്നു. ചില ട്രെയിനുകളുടെ സമയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സമയക്രമം. എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയുള്ള തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസിന്‍റെ സര്‍വീസ് സ്ഥിരമാക്കിയിട്ടുണ്ട്. അതേ സമയം എറണാകുളം ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനും ട്രെയിനിന്റെ സമയം പാലിക്കാനുമാണു കേരള എക്‌സ്പ്രസിന്‍റെ  മാറ്റം സ്ഥിരമാക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. നിലമ്പൂര്‍-എറണാകുളം,കോട്ടയം-എറണാകുളം എന്നീ ട്രെയിനുകള്‍ ബന്ധിപ്പിച്ച്‌ നിലമ്പൂര്‍-കോട്ടയം സര്‍വ്വീസ് ആയി മാറ്റുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഈ ട്രെയിന്‍ എറണാകുളം ജംക്ഷനില്‍ പോകാതെ ടൗണ്‍ […]

മുഖ്യമന്ത്രി എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ എത്തി. എറണാകുളത്തെ പ്രളയബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ കണ്ട ശേഷമാണ് മുഖ്യമന്ത്രി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടി കൊച്ചിയിലെത്തിയത്. മുഖ്യമന്ത്രിയോടൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവരുമുണ്ടായിരുന്നു. പ്രളയക്കെടുതി നേരിട്ട വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്. കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍ റദ്ദാക്കിയത്.

എറണാകുളത്ത് അതീവ ജാഗ്രതാ നിര്‍ദേശം; 951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

എറണാകുളം: ഇടുക്കി, ഇടമലയാര്‍ അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ എറണാകുളം-ആലുവാ ഭാഗം വെള്ളത്തിലായി. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലെ പല വീടുകളും വെള്ളത്തില്‍ മുങ്ങി. കുറ്റിക്കാട്ടുകരയിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. തീരപ്രദേശങ്ങളില്‍ നിന്നും 951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പെരിയാറിന്‍റെ കൈവഴികളെല്ലാം നിറഞ്ഞൊഴുകുകയാണ്. ഇത് എറണാകുളത്തെ ബാധിക്കും. ഡാമുകള്‍ തുറന്നുവിടുന്നതിന് മുന്നോടിയായി തീരപ്രദേശത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ആലുവ മണപ്പുറം വെള്ളത്തിനടിയിലായ അവസ്ഥയിലാണ്.

പറവൂരില്‍ വീട്ടുതടങ്കലിലാക്കിയ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ നിര്‍ദേശം

കൊച്ചി: എറണാകുളം പറവൂര്‍ തത്തപ്പള്ളിയില്‍ വീട്ടു തടങ്കലിലാക്കിയ കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവ്. ഇത് സംബന്ധിച്ച്‌ ജില്ലാകളക്ടര്‍ ശിശുക്ഷേമസമിതിക്ക് നിര്‍ദേശം നല്‍കി. പ്രാഥമിക വിദ്യാഭ്യാസം നിഷേധിച്ചെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് കളക്ടറുടെ തീരുമാനം. അതേസമയം വീട്ടുതടങ്കലില്‍ അല്ലെന്നാണ് കുട്ടികളുടെ വാദം. മാതാപിതാക്കള്‍ പുറത്തുകൊണ്ടുപോകാറുണ്ടെന്നും വീട്ടില്‍ പഠിപ്പിക്കുന്നുണ്ടെന്നും കുട്ടികള്‍ പറഞ്ഞു. നേരത്തെ കുട്ടികളെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി തഹസില്‍ദാര്‍ എത്തി ഗൃഹനാഥനോട് സംസാരിച്ചെങ്കിലും കുട്ടികളെ മോചിപ്പിക്കാന്‍ ഗൃഹനാഥന്‍ അബ്ദുള്‍ ലത്തീഫ് തയ്യാറായിരുന്നില്ല വിശ്വാസത്തിന്റെ പേരിലാണ് കഴിഞ്ഞ 10 വര്‍ഷമായി തന്റെ കുട്ടികളെ വീടിനു […]

60കാരിയുടെ മരണം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അസം സ്വദേശി മുന്നയാണ് അറസ്റ്റിലായത്. പു​ത്ത​ന്‍​വേ​ലി​ക്ക​ര​യി​ല്‍ ഡേ​വി​സി​ന്‍റെ ഭാ​ര്യ​യാ​യ മോ​ളി​യെ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മു​പ്പ​തു വ​യ​സോ​ളം പ്രാ​യ​മു​ള്ള മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നോ​ടൊ​പ്പ​മാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. രാവിലെ മകനാണ് അമ്മ മരിച്ചുകിടക്കുന്ന കാര്യം അയല്‍വീട്ടില്‍ വന്ന് അറിയിച്ചത്. തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ മോളിയെ കണ്ടെത്തിയത്. പുല​ര്‍​ച്ചെ […]

വീപ്പയ്ക്കുള്ളിലെ മൃതദേഹം; സംഭവം പുതിയ വഴിത്തിരിവിലേക്ക്

കുമ്പളം: കുമ്പളത്ത് വീട്ടമ്മയെ കൊന്ന് മൃതദേഹം വീപ്പക്കുള്ളിലാക്കി കായലില്‍ തള്ളിയ സംഭവം കൂടുതല്‍ വഴിത്തിരിവിലേക്ക്. സംഭവത്തില്‍ പെണ്‍വാണിഭസംഘത്തിന്‍റെയും ക്വട്ടേഷന്‍ ടീമിന്‍റെയും സാനിധ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വീട്ടമ്മയുടെ മരണത്തിന് ശേഷം അപ്രത്യക്ഷയായ മറ്റൊരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. ഇവര്‍ സിനിമ, സീരിയല്‍ രംഗത്തെ പ്രമുഖര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്ന നഗരത്തിലെ പ്രമുഖ പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ വിദേശത്തേക്ക് കടന്നതിനാല്‍ നാട്ടിലേയ്ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവര്‍ക്ക് നാട്ടിലുള്ള വസ്ത്രശാലയിലാണ് […]

എറണാകുളത്ത് അറുപതുകാരി വെട്ടേറ്റു മരിച്ച നിലയില്‍

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ അറുപതുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്‍റെ ഭാര്യ മോളിയാണ് മരിച്ചത്. മാനസിക വൈകല്യമുള്ള മകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി കൊലപാതകം നടന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ മൊഴിയാണ് മകനില്‍ നിന്നും പൊലീസിന് ലഭിക്കുന്നത്. സംഭവസ്ഥലം പോലീസ് പരിശോധിക്കുകയാണ്. സമീപവാസികളെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരം ലഭിച്ചിട്ടില്ല.