60കാരിയുടെ മരണം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അസം സ്വദേശി മുന്നയാണ് അറസ്റ്റിലായത്.

പു​ത്ത​ന്‍​വേ​ലി​ക്ക​ര​യി​ല്‍ ഡേ​വി​സി​ന്‍റെ ഭാ​ര്യ​യാ​യ മോ​ളി​യെ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മു​പ്പ​തു വ​യ​സോ​ളം പ്രാ​യ​മു​ള്ള മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നോ​ടൊ​പ്പ​മാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. രാവിലെ മകനാണ് അമ്മ മരിച്ചുകിടക്കുന്ന കാര്യം അയല്‍വീട്ടില്‍ വന്ന് അറിയിച്ചത്. തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ മോളിയെ കണ്ടെത്തിയത്. പുല​ര്‍​ച്ചെ ഒ​രു മണി​യോ​ടെ വീ​ടി​നു​ള്ളി​ല്‍​നി​ന്നും ശ​ബ്ദം​കേ​ട്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റഞ്ഞിരുന്നു.

അയല്‍ക്കാര്‍ വന്നുനോക്കുമ്പോള്‍ കിടപ്പുമുറിയില്‍ വിവസ്ത്രയായി കിടക്കുകയായിരുന്നു. പ്രാര്‍ത്ഥനാമുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുവന്ന നിലയിലാണ് കാണപ്പെട്ടത്.  പ്രതിയെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​കം ബ​ലാ​ത്സം​ഗ ശ്ര​മ​ത്തി​നി​ടെ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

prp

Related posts

Leave a Reply

*