കോട്ടയം കുഞ്ഞച്ചന്‍ 2; പ്രഖ്യാപനം മമ്മൂട്ടിയെ പോലും തെറ്റിധരിപ്പിച്ചാണെന്ന്

തിരുവനന്തപുരം: മമ്മൂട്ടിയുടെ ജനപ്രിയ ചിത്രം കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം വരുന്നു എന്ന് പ്രഖ്യാപിച്ച ഉടന്‍ തന്നെ അതിന്‍റെ പേരില്‍ വിവാദങ്ങളും ഉയര്‍ന്നിരുന്നു. രണ്ടാം ഭാഗം തുടങ്ങുന്നതിന് ആവശ്യമായ പകര്‍പ്പവകാശം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നേടിയിട്ടില്ലെന്ന ആരോപണവുമായി കോട്ടയം കുഞ്ഞച്ചന്‍റെ നിര്‍മ്മാതാവ് അരോമ മണി രംഗത്തെത്തി.

മമ്മൂട്ടിയെ പോലും തെറ്റിധരിപ്പിച്ചാണ് അണിയറക്കാര്‍ ഈ പ്രഖ്യാപനം നടത്തിയതെന്നാണ് അരോമ മണി പറയുന്നത്. ഇവര്‍ക്ക് കോട്ടയം കുഞ്ഞച്ചന്‍ എന്ന പേര് ഉപയോഗിക്കാനാവില്ലെന്നും അത് പകര്‍പ്പവകാശ നിയമങ്ങളുടെ ലംഘനമാകുമെന്നും അരോമ മണി വ്യക്തമാക്കി.

എന്നാല്‍ പുതിയ നിര്‍മ്മാതാവ് വിജയ് ബാബുവോ സംവിധായകന്‍ മിഥുന്‍ മാനുവലോ ഇത് സംബന്ധിച്ച്‌ സംസാരിച്ചിട്ടില്ലെന്നും പ്രൊഡക്ഷന്‍ യൂണിറ്റിലെ ഒരാളാണ് തന്നോട് സംസാരിച്ചതെന്നും മമ്മൂട്ടിയുടെ താത്പര്യമാണല്ലോയെന്ന വിചാരത്തിലാണ് സമ്മതിച്ചതെന്നും കോട്ടയം കുഞ്ഞച്ചന്‍ സിനിമയുടെ സംവിധായകന്‍ ടി.എസ് സുരേഷ് ബാബു പറയുന്നു. പുതിയൊരു ചിത്രം ചെയ്യുമ്ബോള്‍ പുതിയ ലുക്കും പോസ്റ്ററും ഇറക്കുന്നതായിരുന്നു ശരിയായ നടപടിയെന്നും പകര്‍പ്പവകാശം സംബന്ധിച്ച വിഷയങ്ങള്‍ താനല്ല നിര്‍മ്മാതാവ് അരോമ മണിയാണ് കൈകാര്യം ചെയ്യുന്നതെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.

അതേസമയം കോട്ടയം കുഞ്ഞച്ചന്‍ 2 വിന്‍റെ പ്രഖ്യാപനത്തോടെ തന്നെ പ്രശ്നങ്ങള്‍ ഉയര്‍ന്ന നിലയില്‍ അതേ പേരില്‍ സിനിമ ഇറക്കില്ലെന്ന് പുതിയ ചിത്രത്തിന്റെ സംവിധായകന്‍ വിജയ് ബാബു പറഞ്ഞു. പഴയ നിര്‍മ്മാതാക്കളുമായി ആലോചിച്ച ശേഷമായിരുന്നു പ്രഖ്യാപനം എന്നാല്‍ പ്രഖ്യാപനം ഇത്രയും പ്രശ്നമായതോടെ പേര് തീര്‍ച്ചയായും ഉപയോഗിക്കില്ല. എന്നാല്‍ മമ്മൂട്ടിയെ തന്നെ കേന്ദ്ര കഥാപാത്രമാക്കി കോമഡിക്ക് പ്രാധാന്യം നല്‍കുന്നതാകും പുതിയ ചിത്രമെന്നും വിജയ് ബാബു വിശദമാക്കി.

prp

Related posts

Leave a Reply

*