എറണാകുളത്ത് അതീവ ജാഗ്രതാ നിര്‍ദേശം; 951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

എറണാകുളം: ഇടുക്കി, ഇടമലയാര്‍ അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ എറണാകുളം-ആലുവാ ഭാഗം വെള്ളത്തിലായി.

എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലെ പല വീടുകളും വെള്ളത്തില്‍ മുങ്ങി. കുറ്റിക്കാട്ടുകരയിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. തീരപ്രദേശങ്ങളില്‍ നിന്നും 951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പെരിയാറിന്‍റെ കൈവഴികളെല്ലാം നിറഞ്ഞൊഴുകുകയാണ്. ഇത് എറണാകുളത്തെ ബാധിക്കും.

ഡാമുകള്‍ തുറന്നുവിടുന്നതിന് മുന്നോടിയായി തീരപ്രദേശത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ആലുവ മണപ്പുറം വെള്ളത്തിനടിയിലായ അവസ്ഥയിലാണ്.

prp

Related posts

Leave a Reply

*