സ്​പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ഇനി ഒാണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: സ്​പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ഒാണ്‍ലൈന്‍ വഴി ബുക്കിംഗ് നടത്താനുള്ള സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഐ..ആര്‍.സി.ടി.സിയുടെ വെബ്​സൈറ്റ്​ വഴി ഒാണ്‍ലൈനായി ഇനി മുതല്‍ ഇവ ബുക്ക്​ ചെയ്യാം.  ഫെബ്രുവരി ആദ്യവാരമാണ്​ റെയില്‍വേ ഇതുസംബന്ധിച്ച ഉത്തരവ്​ പുറത്തിറക്കിയത്.

നിലവില്‍ റെയില്‍വേ സ്​റ്റേഷനില്‍ നേരിട്ടെത്തി ബുക്കിങ്​ സുപ്പര്‍വൈസര്‍ അ​ല്ലെങ്കില്‍ സ്​റ്റേഷന്‍ മാസ്​റ്ററെ സമീപിച്ചാണ്​ സ്​പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ബുക്ക്​ ചെയ്യാന്‍ കഴിയുക. ഇതിന്​ പകരം ബുക്കിങ്​ അടക്കമുള്ള സംവിധാനങ്ങള്‍ ഒാണ്‍ലൈനിലേക്ക്​ മാറ്റാനാണ്​ റെയില്‍വേ തീരുമാനം. നേരത്തെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക അപേക്ഷ നല്‍കണമായിരുന്നു ഇനിമുതല്‍ അതിന്‍റെ ആവശ്യമില്ല.

ട്രാവല്‍ എജന്‍സികളാണ്​ പ്രധാനമായും സ്​പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ബുക്ക്​ ചെയ്യുന്നത്. സ്​പെഷ്യല്‍ ട്രെയിനുകള്‍ ബുക്കിംഗ് ചെയ്യാന്‍ കോച്ചൊന്നിന്​ 50,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണം.

 

 

prp

Related posts

Leave a Reply

*