മലയാള സിനിമാലോകത്ത് മറ്റൊരു പുനര്‍വിവാഹം കൂടി

നടി ദിവ്യ ഉണ്ണിക്ക് പിന്നാലെ മലയാളികളുടെ പഴയകാല പ്രിയപ്പെട്ട നടി മാതു വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ ഡോക്ടറായ തമിഴ്‌നാട് സ്വദേശി അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. യുഎസില്‍ ഡോക്ടറാണ് ഇദ്ദേഹം. മാതു തന്‍റെ ഫേസ്ബുക്കിലൂടെയാണ് വിവാഹകാര്യം അറിയിച്ചത്.

ഒട്ടനവധി കഥാപാത്രങ്ങളുടെ മരിക്കാത്ത ഓര്‍മകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മാതു. ബാലതാരമായി സിനിമയിലെത്തിയ മാതു മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അമരത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച രാധയെ ആരും മറന്നിട്ടുണ്ടാകില്ല.

Related image

2000 ല്‍ ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു  അഭിനയ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം കൃസ്ത്യന്‍ മതം സ്വീകരിച്ച് പേര്  മീന എന്നാക്കി. എന്നാല്‍ നാലുവര്‍ഷം മുമ്പ് ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന്‍ മാതു ജേക്കബുമായി വേര്‍പിരിഞ്ഞു.

 

Related image

രണ്ടു മകളാണ് മാതുവിന്, ജെയ്മിയും ലൂക്കും. മകള്‍ ജെയ്മി എട്ടിലും മകന്‍ ലൂക്ക് ആറാം ക്ലാസിലുമാണ്.  കുറേ കാലമായി മക്കളുമൊത്ത് ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്മെന്‍റില്‍ ഡാന്‍സ് ക്ലാസ് നടത്തി ഒതുങ്ങി കഴിഞ്ഞുകൂടുകയാണ് താരം.

prp

Related posts

Leave a Reply

*