അമേരിക്ക: അമേരിക്കയിലെ കോളിര്‍വില്ലെയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരായ സഹോദരങ്ങള്‍ വെന്തുമരിച്ചു. തെലങ്കാന സ്വദേശികളായ ആരോണ്‍ നായിക് (17), ഷാരോണ്‍ നായിക് (14), ജോയ് നായിക് (15) വീട്ടുടമ കേരി കോഡ്‌റിയറ്റ് (46) എന്നിവരാണ് മരിച്ചത്. അപകടം നടന്ന വീട്ടില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ടെന്നസിയിലെ മെംഫിസില്‍ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തീപിടിത്തത്തില്‍ കേരിയുടെ ഭര്‍ത്താവ് ഡാനിയേല്‍ കോഡ്രിറ്റും മകന്‍ കോലിയും രക്ഷപെട്ടു. തീപിടിത്തമുണ്ടായപ്പോള്‍ ഇരുവരും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. നിസാരമായി പൊള്ളലേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]
Tag: america
മകളെ റാംപില്‍ മുലയൂട്ടി അമേരിക്കന്‍ മോഡല്‍
മിയാമി: ക്യാറ്റ്‌വാക്കിനിടിയില്‍ മകളെ മുലയൂട്ടി അമേരിക്കന്‍ മോഡല്‍. മിയാമി സ്വിം സ്യൂട്ട് ഷോയിലാണ് വ്യത്യസ്തമായ ക്യാറ്റ്‌വാക്കുമായി മാര മാര്‍ട്ടിനെന്ന അമേരിക്കന്‍ മോഡലെത്തിയത്. സ്വര്‍ണ്ണ നിറമുള്ള ബിക്കിനി ധരിച്ചാണ് മാര റാംപില്‍ ചുവടുവെച്ചത് . പൊതുസ്ഥലങ്ങളില്‍ മുലയൂട്ടാൻ ബുദ്ധിമുട്ടുന്ന അമ്മമാരുള്ള കാലത്താണ് അഞ്ചുമാസം പ്രായമുള്ള മകള്‍ ആരിയയ്ക്ക് മുലയൂട്ടി കൊണ്ട് മാരയെത്തിയത്. പരിപാടിയുടെ ഭാഗമായുണ്ടാകുന്ന ശബ്ദകോലാഹലങ്ങള്‍ കുഞ്ഞിനെ അലോസരപ്പെടുത്താതിരിക്കാനായി കുഞ്ഞിന്‍റെ ചെവിയില്‍ നീല നിറത്തിലുള്ള ഹെഡ്‌ഫോണും വെച്ചിരുന്നു
ഇറാനുമായുള്ള ആണവകരാറില്‍നിന്ന് പന്മാറുന്നുവെന്ന് ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് ഇറാന്‍
അമേരിക്ക: ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി. ഇറാനുമേല്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്ക് മേലും ഉപരോധമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2015ല്‍ ബരാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊണ്ട കരാറാണ് പിന്‍വലിക്കുന്നത്. ട്രംപിന്‍റെ നടപടി നിയമവിരുദ്ധമാണെന്നും യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഇറാന്‍ തിരിച്ചടിച്ചു. അമേരിക്കയുടെ നീക്കത്തെ അപലപിച്ച് ഫ്രാന്‍സും ബ്രിട്ടനും ജര്‍മ്മനിയും രംഗത്തെത്തിയിട്ടുണ്ട്. കാരാറിന്‍മേലുള്ള തങ്ങളുടെ സമീപനത്തിന് മാറ്റമൊന്നുമില്ലെന്ന് ഫ്രാന്‍സിനെയും ജര്‍മനിയെയും ഒപ്പം ചേര്‍ത്ത് […]
യുഎസ് മുന്‍ പ്രഥമ വനിത ബര്‍ബറ ബുഷ് അന്തരിച്ചു
വാഷിങ്ടണ്‍: അമേരിക്കയിലെ മുന്‍ പ്രഥമ വനിത അന്തരിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലൂ എച്ച് ബുഷിന്‍റെ ഭാര്യ ബാര്‍ബറാ ബുഷ് ആണ് അന്തരിച്ചത്. 92 വയസ്സായിരുന്നു. കുറച്ചു വര്‍ഷങ്ങളായി ബാര്‍ബറ ബുഷ് ശ്വാസകോശ സംബന്ധമായ അസുഖം നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട് ഭര്‍ത്താവും മകനും പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട ഏക വനിതയാണ് ബാര്‍ബറ ബുഷ്. ആരോഗ്യം ക്ഷയിച്ചെന്നു, കൂടുതല്‍ വൈദ്യപരിോസധനകള്‍ നടത്തുന്നില്ലെന്നും സ്നേഹ പരിചരണമാണ് ഇനി നല്‍കുന്നതെന്നും ഞായറാഴ്ച ബുഷിന്‍റെ കുടുംബം പറഞ്ഞിരുന്നു. 1945 ജനുവരി […]
മനുഷ്യന്‍റെ മുഖമുള്ള നായ് കുട്ടിയുടെ ചിത്രം വൈറലാകുന്നു
മനുഷ്യന്‍റെ മുഖമുള്ള നായ് കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ . യു.എസിലാണ് യോഗി എന്ന നായ്ക്കുട്ടിയുള്ളത്. ഫെയ്സ്ബുക്കില്‍ യോഗിയുടെ ചിത്രം ഷെയര്‍ ചെയ്തതോടെ ഈ നായ്ക്കുട്ടി ഒരു ഇന്റര്‍നെറ്റ് സ്റ്റാറായി മാറിക്കഴിഞ്ഞു. വലിയ കണ്ണുകളും മനുഷ്യന്‍റെ ചുണ്ടുകളുമാണ് യോഗിയെ വ്യത്യസ്തനാക്കുന്നത്. ചാരനിറത്തിലുള്ള പുരികവും കൂടിയാകുമ്പോള്‍ താടിവെച്ച ഒരു മനുഷ്യന്‍റെ രൂപമാണ് യോഗിക്ക്. യോഗിക്ക് ഓസ്കാര്‍ വിന്നറായ ജെയക്ക് ഗില്ലന്‍ഹാളുമായി സാമ്യമുണ്ടെന്നും മറ്റ് ചിലര്‍ പോപ് ഗായകന്‍ എഡ് ഷെരീനുമായും സാമ്യമുണ്ടെന്നും പറയുന്നു. ഇങ്ങനെ നിരവധി സെലിബ്രിറ്റികളുടെ […]
ബാങ്ക് സ്റ്റേറ്റ്മെന്‍റുമായി വന്നാല്‍ ആരെയും കെട്ടാമെന്ന് പ്രഖ്യാപിച്ച് നീലച്ചിത്ര നായിക
അമേരിക്ക: നീലച്ചിത്രങ്ങളിലൂടെ ലോകമെങ്ങും കാണികളെ ഹരംകൊള്ളിച്ച തായ് സുന്ദരി ഇപ്പോള്‍ വീണ്ടും വരനെ തേടുകയാണ്. ആരാധകരെ നിരാശപ്പെടുത്തി നോങ് നാറ്റ് എന്ന നീലച്ചിത്ര താരം തന്‍റെ ഇരട്ടിയിലേറെ പ്രായമുള്ള അമേരിക്കന്‍ ധനാഢ്യനെ വിവാഹം ചെയ്തതു വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ താരത്തിന്‍റെ വിവാഹ ജീവിതം അധികകാലം നീണ്ടില്ല. ഇരുവരും വേര്‍പിരിഞ്ഞു. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം വന്നേക്കുമോ എന്ന ആശങ്കയായിരുന്നു വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമായി താരം പറഞ്ഞിരുന്നത്. അതിനാല്‍ പുതിയ വരാനായുള്ള തിരച്ചിലിലാണ്. ആരെ വേണമെങ്കിലും വിവാഹം ചെയ്യാന്‍ തയ്യാറാണ് […]
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ; യുവാവിന്‍റെ കാല്‍പാദം മുറിച്ചുമാറ്റി
വാഷിങ്ടണ്‍: കാലില്‍ കുമിളകള്‍ പോലെ കണ്ടതിനെത്തുടര്‍ന്നാണ് അമേരിക്കക്കാരനായ റൗള്‍ റെയ്സ് ആശുപ്ത്രിയില്‍ എത്തിയത്. പരിശോധിച്ച ശേഷം ഡോക്ടര്‍ കാല്‍പാദം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ റൗളും ഭാര്യയും ഞെട്ടിപ്പോയി. മാംസം ഭക്ഷിച്ച് വളരുന്ന ഒരു തരം ബാക്ടീരിയയായിരുന്നു റൗളിന്‍റെ കാല്‍പാദത്തില്‍ കയറിക്കൂടിയത്. ഒറ്റ ദിവസം കൊണ്ട് കാല്‍പാദം മുഴുവന്‍ കുമിളകള്‍ കൊണ്ട് നിറഞ്ഞത് കണ്ട് ഭയന്നാണ് 26 വയസുകാരനായ റൗള്‍ റെയ്സ് ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കൊടുവില്‍ എക്സറേ പരിശോധനയിലാണ് കാലില്‍ മാംസം ഭക്ഷിക്കുന്ന ഒരിനം ബാക്ടീരിയ കയറിയതായി കണ്ടെത്തിയത്. ശരീരത്തില്‍ പ്രവേശിച്ച ശേഷം […]
നിരന്തരം ശസ്ത്രക്രിയ നടത്തി ഡ്രാഗണായി മാറിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍റെ കഥ
പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഇന ടിയാമറ്റ് മെഡൂസയുടെ ജീവിതം ഈ വിധത്തില്‍ മാറുന്നത് തനിക്ക് എച്ച്‌ഐവിയുണ്ടെന്ന തിരിച്ചറിവിലാണ്. അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്‍റെ വൈസ് പ്രസിഡന്‍റായി ജീവിച്ചിരുന്നയാളാണ് ഇവ. റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്നായിരുന്നു അക്കാലത്തെ പേര്. എന്നാല്‍, താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന അറിവ് ഇവയുടെ മനസ്സിനെ തകിടം മറിച്ചു. ലിംഗമാറ്റം നടത്തിയ സ്ത്രീയായി മാറിയ റിച്ചാര്‍ഡ് മനുഷ്യനായി മരിക്കില്ലെന്ന് തീരുമാനിച്ചു. ഇവെയെന്ന് പേരുമാറ്റി, പതുക്കെ ഡ്രാഗണിലേക്ക് രൂപമാറ്റം നടത്താനുള്ളശ്രമങ്ങളും ആരംഭിച്ചു. മനുഷ്യനായി മരിക്കില്ലെന്ന് […]
മലയാള സിനിമാലോകത്ത് മറ്റൊരു പുനര്‍വിവാഹം കൂടി
നടി ദിവ്യ ഉണ്ണിക്ക് പിന്നാലെ മലയാളികളുടെ പഴയകാല പ്രിയപ്പെട്ട നടി മാതു വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ ഡോക്ടറായ തമിഴ്‌നാട് സ്വദേശി അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. യുഎസില്‍ ഡോക്ടറാണ് ഇദ്ദേഹം. മാതു തന്‍റെ ഫേസ്ബുക്കിലൂടെയാണ് വിവാഹകാര്യം അറിയിച്ചത്. ഒട്ടനവധി കഥാപാത്രങ്ങളുടെ മരിക്കാത്ത ഓര്‍മകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മാതു. ബാലതാരമായി സിനിമയിലെത്തിയ മാതു മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അമരത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച രാധയെ ആരും മറന്നിട്ടുണ്ടാകില്ല. 2000 ല്‍ ഡോ. ജേക്കബിനെ വിവാഹം […]
ഭീമന്‍ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിക്ഷേപിച്ചു
അമേരിക്ക : ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു. എലന്‍ മസ്കിന്‍റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് ആണ് ഈ ഭീമന്‍ റോക്കറ്റ് വിക്ഷേപിച്ചത്. അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്. എലന്‍ മസ്കിന്‍റെ ഇലക്‌ട്രിക് കാറായ ടെസ്ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് പറന്നത്. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്‍ററിലാണ് ഭീമന്‍ റോക്കറ്റിന്‍റെ വിക്ഷേപണം നടന്നത്. ചൊവ്വാ പര്യവേക്ഷണം നടത്താന്‍ ഫാല്‍ക്കന്‍ ഹെവി പ്രാപ്തമാണെന്നാണ് സ്പേസ് എക്സിന്‍റെ അവകാശവാദം. ശൂന്യാകാശത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷവും അവ […]










