അമേരിക്കയില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വെന്തുമരിച്ചു

അമേരിക്ക: അമേരിക്കയിലെ കോളിര്‍വില്ലെയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരായ സഹോദരങ്ങള്‍ വെന്തുമരിച്ചു. തെലങ്കാന സ്വദേശികളായ ആരോണ്‍ നായിക് (17), ഷാരോണ്‍ നായിക് (14), ജോയ് നായിക് (15) വീട്ടുടമ കേരി കോഡ്‌റിയറ്റ് (46) എന്നിവരാണ് മരിച്ചത്. അപകടം നടന്ന വീട്ടില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍.

ടെന്നസിയിലെ മെംഫിസില്‍ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തീപിടിത്തത്തില്‍ കേരിയുടെ ഭര്‍ത്താവ് ഡാനിയേല്‍ കോഡ്രിറ്റും മകന്‍ കോലിയും രക്ഷപെട്ടു. തീപിടിത്തമുണ്ടായപ്പോള്‍ ഇരുവരും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. നിസാരമായി പൊള്ളലേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലെ നെരേരുഗുമ്മ സ്വദേശികളായ ശ്രീനിവാസ് നായിക്കിന്‍റെയും ഭാര്യ സുജീതയുടെയും മക്കളാണ് മരിച്ച സഹോദരങ്ങള്‍. ശ്രീനിവാസ് അമേരിക്കയിലെ ഒരു പള്ളിയിലെ പുരോഹിതനാണ്. മിസിസിപ്പയിലെ ഫ്രഞ്ച് ക്യാമ്പ് അക്കാദമിയിലാണ് മൂവരും പഠിച്ചിരുന്നത്. ശ്രീനിവാസനും ഭാര്യയും കഴിഞ്ഞ വര്‍ഷമാണ് തെലങ്കാനയിലേക്ക് മടങ്ങിയത്. അവധിക്ക് സ്‌കൂള്‍ അടച്ചെങ്കിലും മൂവരും ഇന്ത്യയിലേക്ക് മടങ്ങിയില്ല.

prp

Related posts

Leave a Reply

*