കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപം തീപിടിത്തം; ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം തീപിടിത്തമുണ്ടായി. വലിയങ്ങാടിക്ക് സമീപമുള്ള മേല്‍പാലത്തിന്‍റെ താഴെയാണ് അഗ്നിബാധ ഉണ്ടായത്.

മേല്‍പാലത്തിന് താഴെയുള്ള റെയില്‍വേയുടെ ഒഴിഞ്ഞ ഭാഗത്ത് വേസ്റ്റുകള്‍ കൂട്ടിയിട്ട സ്ഥലത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് കോഴിക്കോട് ബീച്ച്‌ ഫയര്‍ സ്റ്റേഷനില്‍ നിന്നും എത്തിയ അഗ്നിശമനസേന ഉദ്യാഗസ്ഥര്‍ തീ കെടുത്തുകയായിരുന്നു.

രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വേസ്റ്റുകളില്‍ പടര്‍ന്ന തീ മേല്‍പാലത്തിന് മുകളിലേക്ക് ആളിക്കത്തി. സിഗ്നല്‍ വയറുകള്‍ അടക്കം കടന്ന് പോകുന്ന ഭാഗത്ത് തീപിടിച്ചതിനാല്‍ കുറച്ചു സമയം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

prp

Related posts

Leave a Reply

*