തൃശൂര്‍ പട്ടാളം മാര്‍ക്കറ്റില്‍ തീപിടുത്തം; മൂ​ന്നു ക​ട​ക​ള്‍ ക​ത്തി ന​ശി​ച്ചു

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ പ​ട്ടാ​ളം മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. മൂ​ന്നു ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി നശിച്ചു. പ​ഴ​യ വാ​ഹ​ന​ഭാ​ഗ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന മാ​ര്‍​ക്ക​റ്റി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ 120 ക​ട​ക​ളാ​ണ് ഉ​ള്ള​ത്. മ​റ്റു ക​ട​ക​ളി​ലേ​ക്കും തീ ​ആ​ളി​പ്പ​ട​രു​ക​യാ​ണ്. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്കാ​ണ് തീ ​പി​ടി​ച്ച്‌ ക​ത്തു​ന്ന​ത്. വാ​ഹന​ങ്ങ​ളി​ല്‍ പെ​ട്രോ​ള്‍ ഉ​ള്ള​തും തീ ​ആ​ളി​പ്പ​ട​രാ​ന്‍ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്ന വൈ​ദ്യു​തി​ കമ്പിയി​ല്‍​നി​ന്ന് തീ​പ്പൊ​രി​വീ​ണ് മാ​ലി​ന്യ​ത്തി​നു തീ​പി​ടി​ച്ചാ​ണ് കടക​ളി​ലേ​ക്ക് പ​ട​ര്‍​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വി​ടെ​നി​ന്നും ആ​ളു​ക​ളെ മാ​റ്റി. മാ​ര്‍​ക്ക​റ്റി​നു സ​മീ​പ​ത്ത് സ്വകാര്യ ബ​സ് സ്റ്റാ​ന്‍​ഡ് ഉ​ള്ള​തി​നാ​ല്‍ വ​ലി​യ ജാ​ഗ്ര​ത​യാ​ണ് പോ​ലീ​സ് പു​ല​ര്‍​ത്തു​ന്ന​ത്.

prp

Related posts

Leave a Reply

*