ഷെറിന്‍റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

ടെക്സസ്:അമേരിക്കയില്‍ കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന്‍റെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായി വിവരം. ഇന്നലെ രാവിലെ 11 മണിയോടെ പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഷെറിന്‍റെ  വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.  മൂന്നു വയസ് തോന്നിക്കുന്ന മൃതദേഹം മറ്റൊരു കുഞ്ഞിന്‍റേതാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. വ്യക്തമായ പരിശോധിച്ചതിന് ശേഷമേ ഷെറിനാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഏഴിനാണ് വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണില്‍ നിന്നു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി […]

അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും: നിക്കി ഹാലി

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍റെ  കാര്യത്തില്‍ അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി. ഇന്ത്യയുമായുള്ള തന്ത്ര പ്രധാന ബന്ധമാണ് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ തെക്കന്‍ ഏഷ്യയുടെ പുതിയ നയത്തിന്‍റെ അടിസ്ഥാനമെന്നും അവര്‍   പറഞ്ഞു. ഇതിനോടകം, അഫ്ഗാനിസ്ഥാന്‍റെ  സ്ഥിരതയ്ക്കു വേണ്ടി ഇന്ത്യ ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ പാകിസ്ഥാന്‍റെ  കാര്യത്തിലും അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്കാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയ്ക്കും മറ്റ് ലോകരാജ്യങ്ങള്‍ക്കും ഭീഷണിയായ ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നതാണ് യു.എസിന്‍റെ  […]

”ജപ്പാനെ കടലില്‍ മുക്കും അമേരിക്കയെ ചാരമാക്കും”; ഭീഷണിയുമായി ഉത്തര കൊറിയ

സോള്‍: യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിന് പിന്നാലെ വീണ്ടും മിസൈല്‍ പരീക്ഷിച്ച്‌ ഉത്തരകൊറിയ.  ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്ന ഭീഷണിക്ക് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 6.30 നാണ് മിസൈല്‍ പരീക്ഷണമെന്നാണ് വിവരം. ജപ്പാന്‍റെ  വടക്കന്‍ ദ്വീപായ ഹൊക്കൈദോയിലൂടെ സഞ്ചരിച്ച മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിച്ചു. 1200 മൈല്‍ സഞ്ചരിക്കാന്‍ പതിനേഴ് മിനിറ്റാണ് എടുത്തത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ , എത്രയും വേഗം സുരക്ഷിത  സ്ഥാനങ്ങള്‍ കണ്ടെത്തണമെന്ന് ഉച്ചഭാഷിണിയിലൂടെയും എസ്‌എംഎസിലൂടെയും  ജനങ്ങള്‍ക്ക് […]