ഷെറിന്‍റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

ടെക്സസ്:അമേരിക്കയില്‍ കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന്‍റെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായി വിവരം. ഇന്നലെ രാവിലെ 11 മണിയോടെ പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഷെറിന്‍റെ  വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.  മൂന്നു വയസ് തോന്നിക്കുന്ന മൃതദേഹം മറ്റൊരു കുഞ്ഞിന്‍റേതാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. വ്യക്തമായ പരിശോധിച്ചതിന് ശേഷമേ ഷെറിനാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

ഈ മാസം ഏഴിനാണ് വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണില്‍ നിന്നു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിന് വീടിന് പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണ് വളര്‍ത്തച്ഛന്‍  വെസ്ലി പൊലീസിനെ അറിയിച്ചത്. എന്നാല്‍  കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് വെസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്യുകയും രണ്ടര ലക്ഷം ഡോളറിന് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. .

ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നു രണ്ടു വര്‍ഷം മുമ്പാണ് വെസ്ലി-സിനി ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്.

 

 

 

 

prp

Related posts

Leave a Reply

*