ടെക്സസ്: ടെക്സസില്‍ നിന്ന് കാണാതായ മലയാളി ദമ്പതികളുടെ മൂന്നു വയസുകാരിയായ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‍ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തുള്ള കലുങ്കില്‍ നിന്ന് കഴിഞ്ഞ ദിവസം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അഭിഭാഷകനോടൊപ്പം അയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഈ മാസം ഏഴിനാണ് വടക്കന്‍ ടെക്സാസിലെ റിച്ചാര്‍ഡ്സണില്‍ നിന്നു ഷെറിനെ കാണാതായത്. പാല്‍ കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തെ മരത്തിനു കീഴില്‍ നിര്‍ത്തിയ കുട്ടിയെ പതിനഞ്ചു മിനിട്ടിനുശേഷം കാണാതായെന്നാണു വെസ്‍ലി ആദ്യം […]
Tag: child missing
ഷെറിന്‍റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി
ടെക്സസ്:അമേരിക്കയില്‍ കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന്‍റെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായി വിവരം. ഇന്നലെ രാവിലെ 11 മണിയോടെ പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഷെറിന്‍റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു വയസ് തോന്നിക്കുന്ന മൃതദേഹം മറ്റൊരു കുഞ്ഞിന്‍റേതാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. വ്യക്തമായ പരിശോധിച്ചതിന് ശേഷമേ ഷെറിനാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഏഴിനാണ് വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണില്‍ നിന്നു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി […]


