ടെക്സസ്: ടെക്സസില്‍ നിന്ന് കാണാതായ മലയാളി ദമ്പതികളുടെ മൂന്നു വയസുകാരിയായ വളര്‍ത്തുമകള്‍ ഷെറിന് മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്ത്തച്ഛന് വെസ്ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തുള്ള കലുങ്കില്‍ നിന്ന് കഴിഞ്ഞ ദിവസം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അഭിഭാഷകനോടൊപ്പം അയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
ഈ മാസം ഏഴിനാണ് വടക്കന്‍ ടെക്സാസിലെ റിച്ചാര്‍ഡ്സണില്‍ നിന്നു ഷെറിനെ കാണാതായത്. പാല് കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തെ മരത്തിനു കീഴില്‍ നിര്‍ത്തിയ കുട്ടിയെ പതിനഞ്ചു മിനിട്ടിനുശേഷം കാണാതായെന്നാണു വെസ്ലി ആദ്യം മൊഴി നല്‍കിയത്. പിന്നീട് ചോദ്യം ചെയ്യലില്‍ ഇയാള്‍ വിരുദ്ധമായ മൊഴിയാണ് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. വെസ്ലിന്റെ കാറിനുള്ളില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകളാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് നിഗമാനത്തിലെത്താന് കാരണം.
രണ്ടു വര്‍ഷം മുന്‍പാണ് മാത്യൂസിന്റെ കുടുംബം ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്.

