വിപണി കീഴടക്കാന്‍ ഹോണര്‍ 6C Pro

ഹോണറിന്‍റെ  ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ ഹോണര്‍ 6C പ്രൊ ലോക വിപണിയില്‍ എത്തി. ഫോണിന്‍റെ  ഇന്ത്യന്‍ വിപണി വില ഏകദേശം 13,750 രൂപയാണ്.

5.2 ഇഞ്ചിന്‍റെ  HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . 720*1280 പിക്സല്‍ റെസലൂഷന്‍ ഒക്ട കോര്‍ Media Tek MT 6750 പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്‍റെ ആന്തരിക സവിശേഷതകള്‍.

13 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്‍റെ  മുന്‍ ക്യാമറയും ആണ് ഇതിനുള്ളത് .128 ജിബിവരെ ഇതിന്‍റെ  മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . 4G LTE സപ്പോര്‍ട്ടോടുകൂടിയ ഈ സ്മാര്‍ട്ട് ഫോണിന് 3000mAh ന്‍റെ  ബാറ്ററി ലൈഫ് ആണ് ഉള്ളത്.

 

prp

Related posts

Leave a Reply

*