ഗൗരിക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന്‍ പോലീസ്; ആശുപത്രി രേഖകള്‍ പിടിച്ചെടുത്തു

കൊല്ലം: കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണുമരിച്ച വിദ്യാര്‍ത്ഥിനി ഗൗരി നേ​​​ഹയ്ക്ക് ബെന്‍സിഗര്‍ ആശുപത്രിയില്‍   ചികില്‍സ നിഷേധിച്ചെന്ന് പോലീസ്.  ആശുപത്രി രേഖകള്‍ പിടിച്ചെടുത്തു. ഗൗരിക്ക് നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ലെന്നും  അടിയന്തിര പരിചരണമുള്‍പ്പടെയുള്ളവ നിഷേധിച്ചെന്നും പോലീസ് കണ്ടെത്തി.

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ചയാണ്  ഗൗ​​​രി സ്കൂ​​​ള്‍ കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ നി​​​ന്നു വീ​​​ണ​​​ത്.സ്കൂളിലെ രണ്ട് അധ്യാപികമാരില്‍ നിന്നുണ്ടായ മാനസിക പീഡനത്തെതുടര്‍ന്ന്  സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. ത​​​ല​​​യ്ക്കും ന​​​ട്ടെ​​​ല്ലി​​​നും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ല്‍ കുട്ടിയെ ഉടന്‍ സമീപത്തെ  ബെന്‍സിഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ നാല് മണിക്കൂര്‍ നേരം ചികിത്സയൊന്നും നല്‍കിയില്ലെന്നാണ് ലഭിക്കുന്ന വിവരം. പിന്നീട്  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ചാണ് ഇന്നലെ ഗൗരി  മരണത്തിന് കീഴടങ്ങിയത്.

സ്കൂള്‍ നടത്തുന്ന മാനേജ്മെന്‍റിന്‍റെ കീഴിലുള്ളതാണ് ബെന്‍സിഗര്‍ ആശുപത്രി. ഇവരുടെ   നിര്‍ദേശപ്രകാരം കുട്ടിയുടെ ചികിത്സ നിഷേധിച്ചതാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം അധ്യാപികമാര്‍ ഇപ്പോഴും ഒളിവിലാണ്.

 

 

 

 

prp

Related posts

Leave a Reply

*