തോമസ്‌ ചാണ്ടിയുടെ കായല്‍ കയ്യേറ്റം;കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന്‍ മുഖ്യമന്ത്രിക്ക് കൈമാറും

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് ഇന്ന് കൈമാറും.

നെല്‍വയല്‍, നീര്‍ത്തട നിയമമനുസരിച്ച്‌ ക്രിമിനല്‍കേസും പിഴയും ചുമത്താവുന്ന ക്രമക്കേടുകളാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ കളക്ടറുടെ റിപ്പോര്‍ട്ട് കോടതി അലക്ഷ്യമാണെന്ന് കാണിച്ച്‌ തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍വേള്‍ഡ് റവന്യൂ സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. മാര്‍ത്താണ്ഡം കായല്‍ വിഷയം കോടതിയുടെ പരിഗണനയിലാണ്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചാല്‍ അത് കോടതി അലക്ഷ്യമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 

 

prp

Related posts

Leave a Reply

*