ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് സി.എന്‍. ജയദേവന്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം നല്‍കണമെന്ന് സിപിഐ എംപി സി.എന്‍. ജയദേവന്‍. അഹിന്ദുക്കളായ എല്ലാ വിശ്വാസികളെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം. അനാവശ്യ വിവാദങ്ങള്‍ ഭയന്നാണ് ഭരണസമിതികള്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭരണസമിതിയ്ക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും ഗായകന്‍ കെ.ജെ.യേശുദാസിന്  ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.

ആചാരങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച്‌ മാറും, മാറ്റങ്ങള്‍ അറിഞ്ഞ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തോട് സഹകരിക്കാന്‍ തയാറാണെന്നും   തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ തന്ത്രിയുടെ നിലപാടിനെ സ്വാഗതംചെയ്ത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

 

prp

Related posts

Leave a Reply

*