ഗൃഹ പ്രവേശനത്തിന് മോടികൂട്ടാന്‍ എത്തിച്ച ആനയിടഞ്ഞു; 2 മരണം

ഗുരുവായൂര്‍: നിയമവിരുദ്ധമായി ഗൃഹ പ്രവേശനത്തിന് മോടികൂട്ടാന്‍ എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന ഇടയാന്‍ കാരണം പടക്കം പൊട്ടിച്ചതാണ്. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മുള്ളത്ത് ഷൈജുവിന്‍റെ ഗൃഹപ്രവേശനത്തിന്‍റെ ആഘോഷ ഭാഗമായിട്ടായിരുന്നു എഴുന്നള്ളിപ്പ്. ക്ഷേത്രോത്സവത്തിന് എത്തിയ ആനയെ ഗൃഹപ്രവേശനത്തിന് മോടി കൂട്ടാന്‍ എത്തിച്ചതായിരുന്നു. പടക്കം പൊട്ടിയ ശബ്ദം കേട്ട് ആന വിരണ്ടോടുകയായിരുന്നു. പരിഭ്രാന്തനായി ഓടിയ ആന അടുത്ത് നില്‍ക്കുകയായിരുന്ന ബാബു(66) വിനെ ചവിട്ടുകയായിരുന്നു ഉടന്‍ മരിച്ചു. ആനയുടെ ചവിട്ടേറ്റ്  ഗുരുതരമായി പരിക്കേറ്റ് […]

വിശ്വാസികളെ അഹിന്ദു എന്നതുകൊണ്ട് മാറ്റി നിര്‍ത്തേണ്ടതില്ല: കോഴിക്കോട് സാമൂതിരി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കളെയും പ്രവേശിപ്പിക്കണമെന്ന ആവശ്യത്തെ  പിന്തുണച്ച് കോഴിക്കോട് സാമൂതിരി. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് എഴുതി നല്‍കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി കൂടിയാണ് കോഴിക്കോട് സാമൂതിരി. ക്ഷേത്രങ്ങള്‍ വിശ്വാസത്തിന്‍റെയും ആചാരങ്ങളുടേയും കേന്ദ്രങ്ങളാണ്. അല്ലാതെ വിനോദസഞ്ചാര കേന്ദ്രങ്ങളല്ല. അഹിന്ദു എന്നതുകൊണ്ട് മാറ്റിനിര്‍ത്തേണ്ടതില്ല.  അതേസമയം തന്നെ എല്ലാ അഹിന്ദുക്കളേയും പ്രവേശിപ്പിക്കുന്നതില്‍  യോജിക്കുന്നില്ലെന്നും സാമൂതിരി വ്യക്തമാക്കി. വിശ്വാസപൂര്‍വ്വം വരുന്നവര്‍ക്ക് പ്രവേശനം നല്‍കാം. യേശുദാസ് എല്ലാ അര്‍ഥത്തിലും ഹിന്ദുധര്‍മ്മം പുലര്‍ത്തുന്നയാളാണെന്നും  സാമൂതിരിയുടെ പേഴ്സണല്‍ സെക്രട്ടറി […]

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് സി.എന്‍. ജയദേവന്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം നല്‍കണമെന്ന് സിപിഐ എംപി സി.എന്‍. ജയദേവന്‍. അഹിന്ദുക്കളായ എല്ലാ വിശ്വാസികളെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം. അനാവശ്യ വിവാദങ്ങള്‍ ഭയന്നാണ് ഭരണസമിതികള്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭരണസമിതിയ്ക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും ഗായകന്‍ കെ.ജെ.യേശുദാസിന്  ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. ആചാരങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച്‌ മാറും, മാറ്റങ്ങള്‍ അറിഞ്ഞ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തോട് സഹകരിക്കാന്‍ തയാറാണെന്നും   തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി […]