വിശ്വാസികളെ അഹിന്ദു എന്നതുകൊണ്ട് മാറ്റി നിര്‍ത്തേണ്ടതില്ല: കോഴിക്കോട് സാമൂതിരി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കളെയും പ്രവേശിപ്പിക്കണമെന്ന ആവശ്യത്തെ  പിന്തുണച്ച് കോഴിക്കോട് സാമൂതിരി. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് എഴുതി നല്‍കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി കൂടിയാണ് കോഴിക്കോട് സാമൂതിരി. ക്ഷേത്രങ്ങള്‍ വിശ്വാസത്തിന്‍റെയും ആചാരങ്ങളുടേയും കേന്ദ്രങ്ങളാണ്. അല്ലാതെ വിനോദസഞ്ചാര കേന്ദ്രങ്ങളല്ല. അഹിന്ദു എന്നതുകൊണ്ട് മാറ്റിനിര്‍ത്തേണ്ടതില്ല.  അതേസമയം തന്നെ എല്ലാ അഹിന്ദുക്കളേയും പ്രവേശിപ്പിക്കുന്നതില്‍  യോജിക്കുന്നില്ലെന്നും സാമൂതിരി വ്യക്തമാക്കി.

വിശ്വാസപൂര്‍വ്വം വരുന്നവര്‍ക്ക് പ്രവേശനം നല്‍കാം. യേശുദാസ് എല്ലാ അര്‍ഥത്തിലും ഹിന്ദുധര്‍മ്മം പുലര്‍ത്തുന്നയാളാണെന്നും  സാമൂതിരിയുടെ പേഴ്സണല്‍ സെക്രട്ടറി ടി.ആര്‍ രാമവര്‍മ പറഞ്ഞു. നേരത്തെ ഗുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍  നമ്പൂതിരിയും വിഷയത്തില്‍ അനുകൂല അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

 

prp

Related posts

Leave a Reply

*