ഡല്‍ഹിയില്‍ നിന്നു കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. പട്നയിലെ ഗ്രാമത്തില്‍ നിന്നാണ് മലയാളിയായ അഞ്ജലിയെയും സുഹൃത്ത് സ്തുതിയെയും കണ്ടെത്തിയത്. പ്രദേശവാസികള്‍ നല്‍കിയ ഫോണ്‍സന്ദേശത്തെ തുടര്‍ന്നാണ് ഇരുവരും പട്നയിലെത്തിയെന്ന സൂചന ലഭിച്ചത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് വീടിനടുത്തുള്ള കടയില്‍ സാധനം വാങ്ങാന്‍ പോയ കുട്ടികളെ  കാണാതായത്.  പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പട്നയില്‍ എത്തിയതായി കണ്ടെത്തിയിരുന്നു.  റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയില്‍  ഇവര്‍ അവിടെയുണ്ടെന്ന്  സ്ഥിരീകരിച്ചു.

കാണാതായ പെണ്‍കുട്ടികളുടെ ചിത്രവും വിവരങ്ങളും വാട്സ്‌ആപ്പില്‍ ലഭിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഇവരെ  തിരിച്ചറിയുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

prp

Related posts

Leave a Reply

*