ആദ്യ കടലാസ് രഹിത സര്‍വകലാശാലയാകാന്‍ എം.ജി.

കോട്ടയം: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ ആദ്യ കടലാസ് രഹിത സര്‍വകലാശാലയാകാന്‍ ഒരുങ്ങി എംജി സര്‍വകലാശാല. കടലാസ് രഹിത സേവനത്തിന്‍റെ  ഭാഗമായി നാല് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്കാണ് നവംബര്‍ ഒന്ന് മുതല്‍ തുടക്കമാവുക. 2017- 18 വര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശത്തിന്‍റെ  ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

സര്‍വകലശാല ഫീസ്, അധ്യാപകരുടെയും, ജീവനക്കാരുടെയും പി ഫ് ക്രെഡിറ്റ് സ്ലിപ്പ്, വിരമിച്ചവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്,  യോഗ്യത/ തുല്യത സര്‍ട്ടിഫിക്കറ്റ്, എന്നിവയാണ് ഓണ്‍ലൈനാവുന്നത്. ഇ ഗവേണന്‍സ് പദ്ധതിയുടെ ഭാഗയായി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കുളള അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും.

സര്‍വകലാശാലയുടെ ഇപേമെന്‍റ് പോര്‍ട്ടല്‍ വഴി എല്ലാ ഫീസും അടയ്ക്കാനുള്ള സംവിധാനം നവംബര്‍ ഒന്നിനാണ് നിലവില്‍ വരുക. സര്‍വകലാശാല ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തലാവും. ഫീസ് അടയ്ക്കാന്‍ വിവിധ ബാങ്കിങ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം.

 

prp

Related posts

Leave a Reply

*