മെസ്സിക്കും ലോകകപ്പ് ഫുട്ബോളിനും ഐ.എസ് ഭീഷണി ?

മോസ്കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനും അര്‍ജന്‍റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കും ഐ. എസ് ഭീഷണി. കണ്ണില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ അഴിക്ക് പിറകില്‍ നില്‍ക്കുന്ന മെസ്സിയുടെ ചിത്രമാണ് പുറത്തുവിട്ടത്.  ഇസ്ലാമിക് സ്റ്റേറ്റ് വാക്താക്കളായ വഫ മീഡിയ ഫൗണ്ടേഷനാണ് ഇതിനു പിന്നിലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പിനായി റഷ്യയിലേക്കെത്തുന്ന ഫുട്ബോള്‍ ആരാധകരെ ഭയപ്പെടുത്തുന്നതാണ് ചിത്രം.  നിങ്ങള്‍ നിഘണ്ടുവില്‍ പരാജയമില്ലാത്ത ഒരു രാഷ്ട്രത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നതെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ലോകകപ്പിന്‍റെ  ലോഗോയോടൊപ്പം മുഖംമൂടി ധരിച്ച ഒരു ആയുധധാരി നില്‍ക്കുന്ന ചിത്രവും  ഐഎസ് അനുകൂലികള്‍ പുറത്തുവിട്ടിട്ടുണ്ട്.

അടുത്തവര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെ  റഷ്യയിലെ 11 നഗരങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.

prp

Related posts

Leave a Reply

*