കോട്ടയം: അടുത്ത ദിവസം നടത്താനിരുന്ന എം.ജി സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. ദേശീയ മോട്ടോര്‍ വാഹന പണിമുടക്കായതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസ് ഒഴിച്ചുള്ള ട്രേഡ് യൂണിയനുകളും തൊഴിലുടമാ സംഘടനകളും നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി 12 ന് തുടങ്ങും. ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ആട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങള്‍, ബസ്, കെ.എസ്.ആര്‍.ടി.സി, ചരക്കുകടത്ത്‌വാഹനങ്ങള്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങിയ മേഖലകളിലെ തൊഴിലുടമകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. അത്യാവശ്യ […]
Tag: MG university
കനത്ത മഴ: എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
കോട്ടയം: ശക്തമായ മഴയെ തുടര്‍ന്നു മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
എംജി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കു നേരെ മദ്യപാനസംഘത്തിന്‍റെ ആക്രമണം
കോട്ടയം: കോട്ടയത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ മദ്യപാനസംഘത്തിന്‍റെ ആക്രമണം. എംജി സര്‍വകലാശാലയിലെ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ഥിനികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ അമ്മഞ്ചേരിയിലാണ് സംഭവം. സര്‍വകലാശാലാ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ ഭക്ഷണം കഴിക്കാനാണ് ഇവിടെയെത്തിയത്. ഹോട്ടലില്‍ എതിര്‍വശത്തിരുന്ന രണ്ടുപേര്‍ പെണ്‍കുട്ടികളിലൊരാളെ നോക്കി അശ്ലീച്ചുവയോടെ ആംഗ്യങ്ങള്‍ കാണിച്ചു. ഇത് ചോദ്യം ചെയ്തതിന് വംശീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും തങ്ങളെ ശാരീരികമായി ആക്രമിച്ച് നിലത്തിട്ട് ചവിട്ടാന്‍ ശ്രമിച്ചുവെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. […]
ആദ്യ കടലാസ് രഹിത സര്‍വകലാശാലയാകാന്‍ എം.ജി.
കോട്ടയം: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ ആദ്യ കടലാസ് രഹിത സര്‍വകലാശാലയാകാന്‍ ഒരുങ്ങി എംജി സര്‍വകലാശാല. കടലാസ് രഹിത സേവനത്തിന്‍റെ ഭാഗമായി നാല് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്കാണ് നവംബര്‍ ഒന്ന് മുതല്‍ തുടക്കമാവുക. 2017- 18 വര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശത്തിന്‍റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍വകലശാല ഫീസ്, അധ്യാപകരുടെയും, ജീവനക്കാരുടെയും പി ഫ് ക്രെഡിറ്റ് സ്ലിപ്പ്, വിരമിച്ചവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്, യോഗ്യത/ തുല്യത സര്‍ട്ടിഫിക്കറ്റ്, എന്നിവയാണ് ഓണ്‍ലൈനാവുന്നത്. ഇ ഗവേണന്‍സ് പദ്ധതിയുടെ ഭാഗയായി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കുളള അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. […]



