സിനിമാ ലോകത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുമോ? ഹോളീവുഡ് സംവിധായകനെതിരെ 38 യുവതികള്‍ രംഗത്ത്.

ലൊസാഞ്ചല്‍സ് : സിനിമയില്‍  താരങ്ങള്‍ ആക്കാമെന്നു പറഞ്ഞ് സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന  വെളിപ്പെടുത്തലുകളുമായി  മുപ്പത്തിയെട്ടു യുവതികള്‍  രംഗത്ത്. ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിനെതിരെയാണ് പരാതി.

താരങ്ങളാക്കാമെന്നു വാഗ്ദാനം നല്‍കി ജയിംസ് ലൈംഗികമായി പീഡിപ്പിച്ചെന്നും ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും സ്വയംഭോഗ പ്രദര്‍ശനങ്ങളും ഇയാള്‍ നടത്തിയെന്നും പരാതികളില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍  ആരോപണങ്ങളെല്ലാം നിഷേധിച്ച ജയിംസ്, പരാതിക്കാരായ യുവതികളെയൊന്നും   കണ്ടിട്ടേയില്ലെന്നാണ് പറയുന്നത്.

അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഹോളിവുഡില്‍നിന്ന് മറ്റൊരു ലൈംഗിക പീഡനക്കേസ് കൂടി പുറത്ത് വന്നത്. 2013 ഫെബ്രുവരിയില്‍ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന ഇറ്റാലിയന്‍ മോഡലിന്‍റെ പരാതിയിലാണ് ഹാര്‍വിക്കെതിരെ   കേസെടുത്തിരിക്കുന്നത്.

prp

Related posts

Leave a Reply

*