ഗര്‍ഭസ്ഥ ശിശുവിന്‍റെ ഭ്രൂണം നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍

കൊച്ചി: കൊച്ചിയില്‍ മൂന്നു മാസം വളര്‍ച്ച എത്തിയ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഭ്രൂണം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാല് മാസത്തോളം പ്രായമുള്ള ഭ്രൂണം ചെറിയ പേപ്പര്‍ ബോക്സിലാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

പാലാരിവട്ടം അഞ്ചുമനയിലാണ് സംഭവം. അഞ്ചുമന ക്ഷേത്രനടയ്ക്ക് മുന്നിലൂടെ കടന്ന് പോവുകയായിരുന്ന ബൈക്ക് യാത്രികനാണ് നടുറോഡില്‍ വീണു കിടക്കുന്ന നിലയില്‍  പെട്ടി കണ്ടത്. തുറന്ന് നോക്കിയപ്പോള്‍ രക്തക്കറയുള്ള തുണിയില്‍ പൊതിഞ്ഞ്  കുഞ്ഞിന്‍റെ  ഭ്രൂണം കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

prp

Related posts

Leave a Reply

*