ഇറാനുമായുള്ള ആണവകരാറില്‍നിന്ന് പന്മാറുന്നുവെന്ന് ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് ഇറാന്‍

അമേരിക്ക: ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി. ഇറാനുമേല്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്ക് മേലും ഉപരോധമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2015ല്‍ ബരാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊണ്ട കരാറാണ് പിന്‍വലിക്കുന്നത്.

ട്രംപിന്‍റെ നടപടി നിയമവിരുദ്ധമാണെന്നും യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഇറാന്‍ തിരിച്ചടിച്ചു. അമേരിക്കയുടെ നീക്കത്തെ അപലപിച്ച് ഫ്രാന്‍സും ബ്രിട്ടനും ജര്‍മ്മനിയും രംഗത്തെത്തിയിട്ടുണ്ട്. കാരാറിന്‍മേലുള്ള തങ്ങളുടെ സമീപനത്തിന് മാറ്റമൊന്നുമില്ലെന്ന് ഫ്രാന്‍സിനെയും ജര്‍മനിയെയും ഒപ്പം ചേര്‍ത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും വ്യക്തമാക്കി.

കരാറില്‍ ഒപ്പിട്ടിരിക്കുന്ന മറ്റു രാജ്യങ്ങളുടെ കൂടെ അഭിപ്രായം തേടിയ ശേഷം യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള പരിപാടികള്‍ പുനരാരംഭിക്കുമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി വ്യക്തമാക്കിയത്. 2015ല്‍ ഇറാന്‍, അമേരിക്ക, യുകെ, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പിട്ടത്.

prp

Related posts

Leave a Reply

*