ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് അമേരിക്ക. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇതു സംബന്ധിച്ചു സൂചന നല്‍കി. 5.6 ബില്ല്യന്‍ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് നികുതി ഈടാക്കേണ്ടതില്ലെന്ന നയം ഉപേക്ഷിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് (ജിഎസ്പി) പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ പദവി റദ്ദാക്കാന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞതായി ട്രംപ് കോണ്‍ഗ്രഷണല്‍ നേതാക്കള്‍ക്ക് എഴുതിയ കത്തില്‍ അറിയിച്ചു. യുഎസ് നല്‍കുന്നതിനു തുല്യമായ വിപണി ഇന്ത്യ യുഎസിന് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നും ട്രംപ് […]

ഫോട്ടോഷോപ്പ് വിവാദത്തില്‍ പെട്ട് ട്രംപ്‌

വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്‍റെ ഡൊണാള്‍ഡ് ട്രംപും ഫോട്ടോഷോപ്പ് വിവാദത്തില്‍. ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ചിത്രങ്ങള്‍ പ്രസിഡന്‍റിന്‍റെ ഇടപെടലിനെ തുടര്‍ന്നു സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ എഡിറ്റ് ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചടങ്ങില്‍ പങ്കെടുത്തവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാനാണ് ട്രംപ് ഇടപെട്ടതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. യാഥാര്‍ത്ഥ ചിത്രത്തിലെ ആളില്ലാത്ത ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നാണ് ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 2009ല്‍ ബറാക് ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയവരേക്കാള്‍ കുറച്ചു ജനങ്ങളെ ചിത്രത്തില്‍ കണ്ടപ്പോള്‍, പ്രസിഡന്റായ ആദ്യദിവസം തന്നെ […]

വരുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് ട്രംപിന് ഇന്ത്യയുടെ ക്ഷണം

ന്യൂഡല്‍ഹി : വരാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ക്ഷണിച്ച്‌ ഇന്ത്യ. ചടങ്ങിലേക്ക് മുഖ്യാതിഥിയായി ട്രംപിനെ ക്ഷണിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ക്ഷണം സ്വീകരിച്ച്‌ ട്രംപ് ചടങ്ങിനെത്തിയാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ വിദേശനയത്തിന്റെ വിജയമായി ഇതിനെ ചൂണ്ടിക്കാണിക്കാന്‍ കേന്ദ്രസര്‍ക്കാരിനാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ട്രംപ് ക്ഷണം സ്വീകരിച്ചതായി ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. . റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ വിദേശരാജ്യങ്ങളിലെ ഭരണാധികാരികള്‍ പങ്കെടുക്കുന്നത് പതിവാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യം നടന്ന […]

എല്ലാ കണ്ണുകളും സെന്‍റോസ ദ്വീപിലേക്ക്; ട്രംപ്-കിം കൂടിക്കാഴ്ച തുടങ്ങി

സിംഗപ്പൂര്‍: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച തുടങ്ങി. സിംഗപ്പുരിലെ സെന്‍റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് മുഖാമുഖം ചർച്ച നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഭ​​​ര​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന അമേരിക്കൻ പ്ര​​​സി​​​ഡ​​​ന്‍റും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ മേ​​​ധാ​​​വി​​​യും നേ​​​രി​​​ൽ​​​ക്കാ​​​ണു​​​ന്ന​​​ത്.  അണുവായു​​​ധ, മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​ൾ ന​​ട​​ത്തി​​യും മൂ​​​ർ​​​ച്ച​​യു​​​ള്ള വാ​​​ക്കു​​​ക​​​ൾ പ്ര​​യോ​​ഗി​​ച്ചും അ​​​മേ​​​രി​​​ക്ക​​​യെ നി​​​ര​​​ന്ത​​​രം പ്ര​​​കോ​​​പി​​​പ്പി​​​ച്ച കിം ​​​ഈ വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം​​​മു​​​ത​​​ൽ സ്വീ​​​ക​​​രി​​​ച്ച അ​​​നു​​​ന​​​യ സ​​​മീ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ​​​ഫ​​​ല​​​മാ​​​ണ് ഉ​​​ച്ച​​​കോ​​​ടി. ആണവ​​​​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ സ​​​മ്മ​​​തം മാ​​​ത്ര​​​മാ​​​ണ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ അ​​​മേ​​​രി​​​ക്ക പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന […]

ഇറാനുമായുള്ള ആണവകരാറില്‍നിന്ന് പന്മാറുന്നുവെന്ന് ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് ഇറാന്‍

അമേരിക്ക: ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി. ഇറാനുമേല്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്ക് മേലും ഉപരോധമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2015ല്‍ ബരാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊണ്ട കരാറാണ് പിന്‍വലിക്കുന്നത്. ട്രംപിന്‍റെ നടപടി നിയമവിരുദ്ധമാണെന്നും യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഇറാന്‍ തിരിച്ചടിച്ചു. അമേരിക്കയുടെ നീക്കത്തെ അപലപിച്ച് ഫ്രാന്‍സും ബ്രിട്ടനും ജര്‍മ്മനിയും രംഗത്തെത്തിയിട്ടുണ്ട്. കാരാറിന്‍മേലുള്ള തങ്ങളുടെ സമീപനത്തിന് മാറ്റമൊന്നുമില്ലെന്ന് ഫ്രാന്‍സിനെയും ജര്‍മനിയെയും ഒപ്പം ചേര്‍ത്ത് […]

ട്രംപുമായുള്ള ബന്ധം മറച്ചുവെയ്ക്കുന്നതിന് നല്‍കിയ പണം തിരികെ നല്‍കാമെന്ന് പോണ്‍താരം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം മറച്ചുവെയ്ക്കുന്നതിന് നല്‍കിയ പണം തിരിച്ചുകൊടുക്കാന്‍ തയ്യാറാണെന്ന് പോണ്‍താരം സ്റ്റോമി ഡാനിയല്‍സ്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് കാലത്ത് താനുമായി ബന്ധം ഉണ്ടായിരുന്നതായും ഇത് പുറത്ത് പറയാതിരിക്കാനാണ് 1.3 കോടി ഡോളര്‍ രൂപയുടെ കരാര്‍ ഉണ്ടാക്കിയതെന്നും ഇവര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പണം തിരിച്ചു കൊടുക്കാന്‍ തയ്യാറാണെന്നാണ് നടി അവരുടെ അറ്റോര്‍ണി വഴി അറിയിച്ചിരിക്കുന്നത്. ട്രംപിന്‍റെ അറ്റോര്‍ണി ജനറല്‍ മിഷേല്‍ കോഹന്‍ സ്വന്തം കൈയ്യില്‍ നിന്നാണ് പണം നല്‍കിയതെന്നും […]

തപാലില്‍ വന്ന് കത്തില്‍ വിഷപ്പൊടി; ട്രംപിന്‍റെ മരുമകള്‍ ആശുപത്രിയില്‍

വാഷിങ്ടണ്‍: തപാലില്‍ ലഭിച്ച കത്ത് വായിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മരുമകള്‍ ആശുപത്രിയില്‍. ട്രംപ് ജൂനിയറിന്‍റെ ഭാര്യയായ വനേസ ട്രംപിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലേക്ക് തപാലില്‍ വന്ന പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് വനേസക്ക് അസ്വസ്ഥതയുണ്ടായത്. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ വസതിയില്‍ ഡൊണള്‍ഡ് ട്രംപ് ജൂനിയറിനു വന്ന കത്ത് തുറന്ന നോക്കിയതായിരുന്നു വനീസ. കത്തിനുള്ളിലുണ്ടായിരുന്ന വെളുത്ത പൊടി ശരീരത്തില്‍ വീണതോടെ വനീസയ്ക്കു ശാരീക ബുദ്ധിമുട്ടികളുണ്ടായി. ഉടന്‍ തന്നെ വനീസ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ട്രംപ് […]

ട്രംപുമായുള്ള ബന്ധം പുറത്ത്​ പറയാതിരിക്കാന്‍ പോണ്‍ നായികയ്ക്ക്‌ 1,3000 ഡോളര്‍ കൈക്കൂലി

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ലൈംഗികാരോപണ കുരുക്കില്‍. അമേരിക്കയിലെ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിന്​ ഒരാഴ്​ച മാത്രം ശേഷിക്കെയാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. നീലച്ചിത്ര നായിക സ്റ്റെഫാനി ക്ലിഫോര്‍ഡിന് ട്രംപുമായി മുന്‍കാല ബന്ധം ഉണ്ടായിരുന്നെന്നും ഇത് പുറത്ത് പറയാതിരിക്കാന്‍ അദ്ദേഹത്തിന്‍റെ സ്വകാര്യ അഭിഭാഷകന്‍ ​ 1,3000 ഡോളര്‍ (ഏകദേശം  82 ലക്ഷം രൂപ) നല്‍കിയെന്നും പ്രമുഖ പത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ട്രംപ് വീണ്ടും പെണ്‍വിഷയത്തില്‍ കുരുങ്ങിയത്. 2006ല്‍ നെവാഡയില്‍ നടന്ന ഒരു ഗോള്‍ഫ് മത്സരത്തിനിടെയാണ് ട്രംപ് സ്റ്റെഫാനിയെ […]

മാധ്യമങ്ങള്‍ക്ക് ഭീഷണിയുമായി ട്രംപ്; പിന്തുണ നല്‍കിയില്ലേല്‍ റേറ്റിംഗ് നഷ്ടമാകുമെന്ന്‍

വാഷിംഗ്ടണ്‍: മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങള്‍ തന്നെ പിന്തുണക്കണമെന്നും അല്ലാത്തപക്ഷം അത് അവരുടെ ബിസിനസിനെ ബാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതിനാല്‍ മാധ്യങ്ങള്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തന്‍റെ മന്ത്രിസഭയിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റവുമായി ബന്ധപ്പെട്ട് താനും പാര്‍ലമെന്‍റ് അംഗങ്ങളും നടത്തിയ ചര്‍ച്ചയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഇത് മാധ്യമങ്ങളുടെ റേറ്റിംഗ് വര്‍ദ്ധിപ്പിച്ചതായും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ അഭിനന്ദിച്ചതായും ട്രംപ് വ്യക്തമാക്കി. നിലവില്‍ മാധ്യമങ്ങളുടെ റേറ്റിംഗ് വളരെ […]

അമേരിക്കയില്‍ ജോലി ചെയ്യുന്ന 5 ലക്ഷം ഇന്ത്യക്കാരെ തിരിച്ചയക്കാനൊരുങ്ങി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: അമേരിക്കയില്‍ ജോലി ചെയ്യുന്ന അഞ്ച് ലക്ഷം ഇന്ത്യക്കാരെ ഉടന്‍ തിരിച്ചയച്ചേക്കും. ഇതിനുള്ള നടപടികള്‍ തുടങ്ങി. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദേശം നടപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ നടപടികള്‍. വിദേശരാജ്യങ്ങളില്‍ നിന്ന് ജോലിക്കെത്തുന്ന വിദഗ്ധര്‍ക്ക് അമേരിക്കയില്‍ അനുവദിക്കുന്ന വിസയാണ് എച്ച്‌-1ബി വിസ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഈ വിസയുടെ പരിധി ഇനി നീട്ടേണ്ടതില്ലെന്നാണ് പുതിയ നിര്‍ദേശം. ഇതു നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അമേരിക്കയുടെ […]