തപാലില്‍ വന്ന് കത്തില്‍ വിഷപ്പൊടി; ട്രംപിന്‍റെ മരുമകള്‍ ആശുപത്രിയില്‍

വാഷിങ്ടണ്‍: തപാലില്‍ ലഭിച്ച കത്ത് വായിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മരുമകള്‍ ആശുപത്രിയില്‍. ട്രംപ് ജൂനിയറിന്‍റെ ഭാര്യയായ വനേസ ട്രംപിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലേക്ക് തപാലില്‍ വന്ന പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് വനേസക്ക് അസ്വസ്ഥതയുണ്ടായത്.

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ വസതിയില്‍ ഡൊണള്‍ഡ് ട്രംപ് ജൂനിയറിനു വന്ന കത്ത് തുറന്ന നോക്കിയതായിരുന്നു വനീസ. കത്തിനുള്ളിലുണ്ടായിരുന്ന വെളുത്ത പൊടി ശരീരത്തില്‍ വീണതോടെ വനീസയ്ക്കു ശാരീക ബുദ്ധിമുട്ടികളുണ്ടായി. ഉടന്‍ തന്നെ വനീസ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചിട്ടില്ല. എന്ത് പൊടിയാണ് കത്തിലുണ്ടായിരുന്നതെന്ന് വ്യക്തതയില്ല. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഈ പൊടി വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് യുഎസ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.

 

 

prp

Related posts

Leave a Reply

*