കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. അമ്പലക്കടവില്‍ സ്വകാര്യ സ്ഥാപനത്തിലെ കിണറ്റിനകത്ത് കുഴല്‍ക്കിണര്‍ താഴ്ത്താനിറങ്ങിയ മുഹമ്മ സ്വദേശി അമല്‍, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. ഒരാളെ നാട്ടുകാര്‍ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.  3 പേര്‍ ചേര്‍ന്നായിരുന്നു കിണര്‍ വൃത്തിയാക്കാനിറങ്ങിയത്.   വിസ്തൃതി കുറഞ്ഞ കിണറാണ് അപകടത്തിനിടയാക്കിയത്. കുഴല്‍ക്കിണറിനുള്ള പൈപ്പ് താഴ്ത്തിയ ഉടന്‍ ഉടന്‍ വെള്ളവും ദുര്‍ഗന്ധം നിറഞ്ഞ വാതകവും പുറത്തേക്ക് വരികയായിരുന്നു. ക്ഷണനേരം കൊണ്ട് കിണറിന്‍റെ എട്ട് പടവുകളോളം ചെളി നിറഞ്ഞു. തൊഴിലാളികള്‍ ഇതില്‍ പെട്ടുപോവുകയായിരുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള ആളുടെ നില ഗുരുതരമാണ്. അഗ്നിശമന സേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

 

 

prp

Related posts

Leave a Reply

*