മാധ്യമങ്ങള്‍ക്ക് ഭീഷണിയുമായി ട്രംപ്; പിന്തുണ നല്‍കിയില്ലേല്‍ റേറ്റിംഗ് നഷ്ടമാകുമെന്ന്‍

വാഷിംഗ്ടണ്‍: മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.
മാധ്യമങ്ങള്‍ തന്നെ പിന്തുണക്കണമെന്നും അല്ലാത്തപക്ഷം അത് അവരുടെ ബിസിനസിനെ ബാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതിനാല്‍ മാധ്യങ്ങള്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

തന്‍റെ മന്ത്രിസഭയിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റവുമായി ബന്ധപ്പെട്ട് താനും പാര്‍ലമെന്‍റ് അംഗങ്ങളും നടത്തിയ ചര്‍ച്ചയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഇത് മാധ്യമങ്ങളുടെ റേറ്റിംഗ് വര്‍ദ്ധിപ്പിച്ചതായും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ അഭിനന്ദിച്ചതായും ട്രംപ് വ്യക്തമാക്കി.

നിലവില്‍ മാധ്യമങ്ങളുടെ റേറ്റിംഗ് വളരെ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് ഇത്ര വലിയ സന്തോഷം. അത് ലഭിക്കുന്നതിനാല്‍ അവര്‍ പിന്തുണ നല്‍കും. വിജയിച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് കച്ചവടമില്ലാതെയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപും മാദ്ധ്യമങ്ങളും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, സി.എന്‍.എന്‍ എന്നീ അമേരിക്കന്‍ മുന്‍നിര മാധ്യമങ്ങള്‍ക്കെതിരെ ട്രംപ് നിരന്തരം ആക്രമണം നടത്തിയിരുന്നു. ചിലത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മാധ്യമങ്ങളിലെ ഏറ്റവും മികച്ച വ്യാജവാര്‍ത്തകള്‍ക്ക് അടുത്ത ആഴ്ച പുരസ്കാരം നല്‍കുമെന്നും ട്രംപ് പ്രഖ്യപിച്ചിട്ടുണ്ട്.

 

prp

Related posts

Leave a Reply

*