മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തില്‍ അയവുവരുത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തില്‍ അയവുവരുത്തി. ഇത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തിരുത്തി. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നത് സുരക്ഷ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം ഒഴിവാക്കി. പുതിയ ഉത്തരവില്‍ അഭിമുഖങ്ങള്‍ക്ക് പിആര്‍ഡി വഴി നേരത്തേ അനുമതി തേടണമെന്ന വ്യവസ്ഥ മാറ്റിയിട്ടുമുണ്ട്. കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് മാദ്ധ്യമ നിയന്ത്രണങ്ങളില്‍ ആഭ്യന്തരവകുപ്പ് ഇളവ് വരുത്തിയത്. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍ എന്നി വവിടങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാദ്ധ്യമങ്ങള്‍ തേടുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നായിരുന്നു പരാമര്‍ശം. കഴിഞ്ഞ […]

മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ എത്തുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുമതി നല്‍കുമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച്‌ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അനുവാദം നല്‍കിയതായി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. സുശീല്‍ കെ.ആര്‍. ശര്‍മ പുറത്തുവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ആറ് മാസത്തേക്ക് പാസുകള്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ മൊബൈല്‍ ഫോണുകള്‍ സൈലന്‍റ് മോഡില്‍ കൈയ്യില്‍ കരുതുവാന്‍ അനുമതി നല്‍കാന്‍ ചീഫ് ജസ്റ്റിസ് തയ്യാറാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ […]

മാധ്യമങ്ങള്‍ക്ക് ഭീഷണിയുമായി ട്രംപ്; പിന്തുണ നല്‍കിയില്ലേല്‍ റേറ്റിംഗ് നഷ്ടമാകുമെന്ന്‍

വാഷിംഗ്ടണ്‍: മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങള്‍ തന്നെ പിന്തുണക്കണമെന്നും അല്ലാത്തപക്ഷം അത് അവരുടെ ബിസിനസിനെ ബാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതിനാല്‍ മാധ്യങ്ങള്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തന്‍റെ മന്ത്രിസഭയിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റവുമായി ബന്ധപ്പെട്ട് താനും പാര്‍ലമെന്‍റ് അംഗങ്ങളും നടത്തിയ ചര്‍ച്ചയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഇത് മാധ്യമങ്ങളുടെ റേറ്റിംഗ് വര്‍ദ്ധിപ്പിച്ചതായും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ അഭിനന്ദിച്ചതായും ട്രംപ് വ്യക്തമാക്കി. നിലവില്‍ മാധ്യമങ്ങളുടെ റേറ്റിംഗ് വളരെ […]

കേരളത്തിലേത് മറ്റെവിടെയും കാണാത്ത മാധ്യമപ്രവര്‍ത്തനം; പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിലേത് മറ്റെവിടെയും കാണാത്ത മാധ്യമപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പുറത്തൊന്നും കാണാത്ത രീതിയാണ് ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ കാണിക്കുന്നത്. നിര്‍ബന്ധിച്ച്‌ പ്രതികരണം വാങ്ങുന്ന രീതിയാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെക്രട്ടേറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതികരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്തെങ്കിലും പറയാനുള്ളവര്‍ പറയും, പറയാനില്ലാത്തവരെ തടഞ്ഞുവെക്കുന്ന രീതി നല്ലതാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മൈക്ക് തന്‍റെ  ശരീരത്തില്‍ തട്ടുന്ന സ്ഥിതിവരെ ഉണ്ടായെന്നും  ഇത് തുടരണോ വേണ്ടയോ […]

പാരീസിലെ മാധ്യമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍!!!

A BIG SALUTE TO THE MEDIA AND MEDIA PERSONS OF PARIS. ഫ്രാന്‍സിനെ നടുക്കിയ ഐഎസ് ഭീകരാക്രമണത്തെ ലോക രാജ്യങ്ങള്‍ ശക്തമായി അപലപിക്കുകയും ഫ്രാന്‍സിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്ത്