കേരളത്തിലേത് മറ്റെവിടെയും കാണാത്ത മാധ്യമപ്രവര്‍ത്തനം; പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിലേത് മറ്റെവിടെയും കാണാത്ത മാധ്യമപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പുറത്തൊന്നും കാണാത്ത രീതിയാണ് ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ കാണിക്കുന്നത്. നിര്‍ബന്ധിച്ച്‌ പ്രതികരണം വാങ്ങുന്ന രീതിയാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെക്രട്ടേറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതികരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്തെങ്കിലും പറയാനുള്ളവര്‍ പറയും, പറയാനില്ലാത്തവരെ തടഞ്ഞുവെക്കുന്ന രീതി നല്ലതാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മൈക്ക് തന്‍റെ  ശരീരത്തില്‍ തട്ടുന്ന സ്ഥിതിവരെ ഉണ്ടായെന്നും  ഇത് തുടരണോ വേണ്ടയോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ ചിന്തിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ സെക്രട്ടേറിയേറ്റിന്‍റെ അകത്ത് കയറ്റരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വന്നപ്പോള്‍ മാധ്യപ്രവര്‍ത്തകര്‍ വേണ്ടതുണ്ടോ എന്ന് ഓഫീസില്‍ നിന്ന് ചോദിച്ചിരുന്നു. അതിന്‍റെ കാര്യമില്ല എന്ന് മറുപടി പറഞ്ഞിരുന്നു. അല്ലാതെ സെക്രട്ടേറിയറ്റിനുള്ളിലേക്ക് കയറ്റരുതെന്ന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 

prp

Related posts

Leave a Reply

*