പാരീസിലെ മാധ്യമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍!!!

A BIG SALUTE TO THE MEDIA AND MEDIA PERSONS OF PARIS.

ഫ്രാന്‍സിനെ നടുക്കിയ ഐഎസ് ഭീകരാക്രമണത്തെ ലോക രാജ്യങ്ങള്‍ ശക്തമായി അപലപിക്കുകയും ഫ്രാന്‍സിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്ത് ആശയങ്ങളുടെ പേരിലാണെങ്കിലും നിരപരാധികളായ സാധാരണ മനുഷ്യരെ കൂട്ടക്കുരുതി നടത്തുന്നത് ക്രൂരവും അപലപനീയവുമാണ്.

രാജ്യത്തെ നടുക്കിയ ഈ ഭീകരാക്രമണത്തെ പാരീസിലെ ജനങ്ങളും മാധ്യമങ്ങളും എങ്ങിനെ സമീപിച്ചു എന്നുള്ളത് തികച്ചും മാതൃകാപരമാണ്. ദാരുണമായി മരണമടഞ്ഞവരുടെയോ, ഗുരുതരമായി പരിക്കേറ്റവരുടെയോ, സംഭവസ്ഥലത്ത് തളം കെട്ടി കിടക്കുന്ന ചോരയുടെയോ, ഭീതിതമായ ദൃശ്യങ്ങള്‍ ചാനലുകളിലോ വാര്‍ത്താമാധ്യമങ്ങളിലോ സംപ്രേക്ഷണം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്തില്ല. ആക്രമണങ്ങള്‍ നടന്ന സ്ഥലത്തിന്‍റെയോ, ആശുപത്രികളുടെയോ ഒന്നും ദൃശ്യങ്ങള്‍ ഇതുമായി ബന്ധപെട്ട് പുറത്തുവിട്ടിട്ടുമില്ല. ഇതില്‍ ഇരകളായവരോടോ അവരുടെ ബന്ധുക്കളോടോ വിവരങ്ങള്‍ ചോദിച്ചറിയുന്നതിന്‍റെയോ യാതൊരുവിധ വാര്‍ത്തകളും ഫ്രാന്‍സിലെ മീഡിയ ജനങ്ങളില്‍ എത്തിച്ചില്ല.

ഫ്രാന്‍സിന്‍റെ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ രാജിവയ്ക്കണമെന്നോ ഗവണ്മെന്‍റ് രാജിവയ്ക്കണമെന്നോ അവിടുത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. ആക്രമണങ്ങളില്‍ ഇരയായവരോട് രാജ്യത്തെ ജനങ്ങളും മാധ്യമങ്ങളും പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യം വളരെയധികം പ്രശംസാര്‍ഹാമാണ്.

151114033749-11-paris-attack-reaction-1114-super-169

അവിടുത്തെ പോലീസ്, കമാന്‍ഡോ ഓപറേഷനുകളുടെ ഒരു വിവരവും പുറത്തുവിടാതിരക്കുവാന്‍ മാധ്യമങ്ങളും സര്‍ക്കാരും പ്രത്യേകം ശ്രദ്ധ പുലര്‍ത്തി.

2015-11-14_868

2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് സമാനമായ ഒരു സംഭവമാണ് പാരീസില്‍ അരങ്ങേറിയത്. BN-FT105_1127MU_H_20141126040011ബോംബാക്രമണത്തില്‍ ശരീരം ചിതറി മരിച്ചു കിടക്കുന്നവരുടേയും ഭീതിതമാം വിധം മുറിവേറ്റ് മൃതപ്രായമായാവരുടെയും ചിത്രങ്ങളും വീഡിയോയും യഥേഷ്‌ടം മീഡിയയിലൂടെ പുറത്തു വിട്ടു. പ്രിയപ്പെട്ടവര്‍ക്കുണ്ടായ ദുരന്തത്തില്‍ വിറങ്ങലിച്ചു നിന്നവരുടേയും പൊട്ടിക്കരയുന്നവരുടേയും 28mumbai_slide21വിഷ്വല്‍സ് എടുക്കുന്നതും പ്രതികരണങ്ങള്‍ ചോദിച്ചറിയുന്നതും നാം ലൈവ് ആയി കണ്ടു.അതേപോലെ ബന്ധികളെ മോചിപ്പിക്കുവാനും ഭീകരരെ വധിക്കുവാനായും താജ് ഹോട്ടെലില്‍ നടന്ന കമാന്‍ഡോ ഓപറേഷന്‍സ് ഉള്‍പ്പെടെയുള്ളവ ലൈവ് ആയി പ്രക്ഷേപണം ചെയ്യുകയും അത് ഹോട്ടലിനുള്ളിലെ ഭീകരര്‍ക്ക്‌ തല്‍ക്ഷണം കാണുവാനും അവസരമുണ്ടാക്കി. ഇതാണ് സന്ദീപ്‌ ഉണ്ണികൃഷ്ണനെ പോലെയുള്ള ധീര ജവാന്മാരെ നമുക്ക് നഷ്ട്ടപ്പെടാന്‍ ഇടയാക്കിയത്.mumbai-terror-a_1290746486

ഇന്ത്യയിലും പാരീസിലും നടന്ന മേല്‍പ്പറഞ്ഞ സംഭവങ്ങളും അതിനെ ഇന്ത്യന്‍ മാധ്യമങ്ങളും ഫ്രഞ്ച് മാധ്യമങ്ങളും എങ്ങിനെ കൈകാര്യം ചെയ്തു എന്നുള്ളതും വിലയിരുത്തുമ്പോള്‍ ഫ്രാന്‍സിലെ മാധ്യമങ്ങളെ അഭിനന്ദിക്കാതെ തരമില്ല.

‘ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ’.

prp

Related posts

Leave a Reply

*