അബ്കാരികള്‍ ഇതുവരെ കെ.എം മാണിക്ക് മാത്രമേ പണം കൊടുത്തിട്ടുള്ളൂ; ഇനി വേറെ ആര്‍ക്കും കൊടുക്കുകയുമില്ല…

കേരള ബാര്‍ ആന്‍റ് ഹോട്ടല്‍സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ശ്രീ. ബിജു രമേഷിന്‍റെ വെളിപ്പെടുത്തലിലൂടെയാണ് കേരളം കണ്ട ഏറ്റവും വലിയ കൈക്കൂലി കേസായ ബാര്‍ കോഴ 12-1447313640-31-1427776764-biju-ramesh-1കേസ് പുറത്തുവന്നത്. ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുവാനായി ധനകാര്യ വകുപ്പ് മന്ത്രി കെ. എം മാണിക്ക് കോടികളുടെ കൈക്കൂലി നല്‍കി എന്ന് തെളിയിക്കാന്‍ ബിജു രമേഷ് നിരത്തിയ തെളിവുകളും സാക്ഷി മൊഴികളും കേരള ജനതയെ അകെ ഞെട്ടിച്ചു. ഈ വാര്‍ത്ത മാധ്യമങ്ങളും മറ്റും ഏറ്റെടുത്ത് കൊട്ടിഘോഷിക്കുകയും ചെയ്തു. തനിക്കു നേരെ വന്ന ഓരോ ചോദ്യശരങ്ങളെയും നിഷ്പ്രയാസം ഓടിച്ചുകൂട്ടി മൂലയ്ക്കിട്ടിരുന്ന കെ എം മാണി ആരു കുത്തിയാലും വീഴാത്ത വടവൃക്ഷത്തെ പോലെ പിടിച്ചു നിന്നു. എന്നാല്‍ കോടതി വിധി കൂടി എതിരായപ്പോള്‍ മറ്റു വഴികളൊന്നുമില്ലാതെ അവസാനം ആറ്റു നോറ്റു കാത്ത കസേര വിട്ടോഴിയെണ്ടിയും വന്നു.

ഇതെല്ലാം നാം കണ്ട കഥ. എന്നാല്‍ “അബ്കാരികള്‍ ഇതുവരെ കെ.എം മാണിക്ക് മാത്രമേ പണം കൊടുത്തിട്ടുള്ളോ? ഇനി വേറെ ആര്‍ക്കും കൊടുക്കുകയുയില്ലേ? എന്നൊരു ചോദ്യവും ഇന്ന് വളരെയേറെ പ്രസക്തമാണ്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ അബ്കാരികളില്‍ നിന്നും പണം കൈപറ്റിയിട്ടുള്ളത് കെ. എം മാണി മാത്രമായിരിക്കുമോ? ഒരുപക്ഷെ അബ്കാരികളില്‍ നിന്ന് പണം കൈപറ്റാത്തവര്‍ ആര് എന്ന് അന്വേഷിക്കലാകും കുറെക്കൂടി എളുപ്പം. കേരളത്തിലെ imagesസാധാരണക്കാരായവരുടേതടക്കം ഒരു പൊതു ചിന്താഗതിയാണ് അത്. കേരള രാഷ്ട്രീയ ചരിത്രം എടുത്ത് വെച്ച് നോക്കിയാല്‍ ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ എല്ലാവരും അബ്കാരികള്‍ക്ക് ഒത്താശ ചെയ്യുന്നവരാണ് എന്ന് കാണാം. എന്നാല്‍ കേരളചരിത്രത്തിലാദ്യമായി ഈ ഒരു കാരണത്താല്‍ ഇങ്ങനെ സ്ഥാനമൊഴിയേണ്ടി വന്ന മന്ത്രി എന്ന ബഹുമതി കെ. എം മാണിക്ക് മാത്രം സ്വന്തം. മാണി കോഴ വാങ്ങിയപോലെ ഇപ്പോള്‍ ബിജു രമേഷിന്‍റെ ആരോപണങ്ങളുടെ ചൂണ്ടു വിരല്‍ എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബുവിനു നേരെയാണ് നീങ്ങിയിരിക്കുന്നത്. മന്ത്രിയായിരുന്ന മാണിക്ക് നല്‍കിയ പണത്തേക്കാള്‍ അധികം പണം താന്‍ നേരിട്ട് മന്ത്രി കെ. ബാബുവിന് നല്‍കി എന്നത് ബിജു നേരത്തെ പറഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ മാണി രാജി വെച്ച അവസ്ഥയില്‍ ഇനി ബാബുവിന് നേരെ ബിജുവിന് തിരിയാം.

ഇതെല്ലാം പണം വാങ്ങിയപ്പോള്‍ പറഞ്ഞ വാക്ക് നടത്താത്തതിന്മേല്‍ പുറം ലോകം കണ്ട കഥകളാണ്. എന്നാല്‍ ഇതുപോലല്ലാതെ എത്രയെത്ര കഥകള്‍ നാം കാണാതെയും അറിയാതെയും പോകുന്നു. അതിന്‍റെ കണക്കുകളും വിവരങ്ങളും കൂടി പുറത്തു വന്നാല്‍ നമ്മള്‍ ജനങ്ങള്‍ എത്രമാത്രം വിഡ്ഢികളാണ് എന്ന് മനസിലാകും. എന്നാലും എല്ലാം അറിഞ്ഞിട്ടും അറിയാത്തവനെപ്പോലെ നമുക്ക് മുന്നില്‍ കോമാളി വേഷം കെട്ടിയാടുന്ന രാഷ്ട്രീയ കോമരങ്ങളുടെ ആട്ടം ആസ്വദിച്ച് നാം നില്‍ക്കുകയും ചെയ്യുന്നു.

prp

Related posts

Leave a Reply

*